Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

റാസൽഖൈമയിലേക്ക് പുതിയ സർവ്വീസ്; പ്രതിസന്ധിക്കിടയിൽ ആശ്വാസമായി വേനൽക്കാല സീസൺ; കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസ്സുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

റാസൽഖൈമയിലേക്ക് പുതിയ സർവ്വീസ്; പ്രതിസന്ധിക്കിടയിൽ ആശ്വാസമായി വേനൽക്കാല സീസൺ; കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസ്സുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

സ്വന്തം ലേഖകൻ

മട്ടന്നൂർ: കണ്ണുർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി ഇന്ത്യയിലെ പ്രധാന വീമാന കമ്പനിയായ എയർ ഇന്ത്യ എക്സ്‌പ്രസ് രംഗത്തിറങ്ങി

എയർ ഇന്ത്യ എക്സ്‌പ്രസ് യു എ ഇ യിലെ റാസ് അൽ ഖൈമ എയർപോർട്ടിലേക്ക് കഴിഞ്ഞ ദിവസം മുതൽ പുതിയ സർവീസ് തുടങ്ങി. ആഴ്ചയിൽ മ
മൂന്ന് സർവീസുകളാണ് തുടക്കത്തിലുള്ളത്. ചൊവ്വ,ബുധൻ വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. റാസ് അൽ ഖൈമയിലേക്കുള്ള ആദ്യ വീമാന സർവ്വീസിലെ യാത്രക്കാരിയെ കിയാൽ മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ ബോർഡിങ് പാസ്സ് നൽകി സ്വീകരിച്ചു.

വീമാന കമ്പനി അധികൃതരും കിയാൽ അധികൃതരും ചേർന്ന് റാസ് അൽ ഖൈമയിലേക്കുള്ള യാത്രകാർക്ക് മധുരം നൽകി യാത്ര മംഗളങ്ങൾ നേർന്നു. റാസ് അൽ ഖൈമയിലേക് ഉള്ള കണക്ടിവി വടക്കൻ മലബാർ മേഖലയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആദ്യ ഫ്‌ളൈറ്റിൽ 186 യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. സൗദി അറേബ്യയിലെ ദമ്മാം എയർപോർട്ടിലേക്കും എയർ ഇന്ത്യ എക്‌സ്‌പ്രെസ് പുതിയതായി കണ്ണൂരിൽ നിന്നും സർവീസ് തുടങ്ങുന്നുണ്ട് .മെയ് രണ്ടു മുതൽമുതൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ആണ് ഉള്ളത്.

ഇത് കൂടാതെ അബുദാബിയിലേക്കും മസ്‌കറ്റിലേക്കും മെയ് മുതൽ സർവീസുകൾ കുട്ടിയിട്ടുണ്ട്. ഏറ്റവും ' ആധുനികവും പുതിയതുമായ ബോയിങ് 737 മാക്‌സ് വീമാനങ്ങൾ ആണ് എയർ ഇന്ത്യ എക്സ്‌പ്രസ്സ് പുതിയ സർവീസുകൾക്കായി ഉപയോഗിക്കുന്നത്.കിയാൽ മായി ഉണ്ടാക്കിയ കരാർ പ്രകാരം എയർ ഇന്ത്യ എക്സ്‌പ്രസ്സ് കൂടുതൽ എയർപോർട്ടുകളിലേക് കണ്ണൂരിൽ നിന്നും സർവീസ് തുടങ്ങാൻ പദ്ധതി ഇട്ടിട്ടുണ്ടെന്ന് കിയാൽ അധിക്യതർ അറിയിച്ചു.

കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും യാത്രക്കാർ അനുദിനം കുറഞ്ഞു വരുന്നത് കിയാലിന് വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയതാണ് യാത്രക്കാർക്ക് തിരച്ചടിയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP