Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

'ബാന്ദ്ര'യുടെ സെൻസറിങ് പൂർത്തിയായി; ചിത്രം നവംബർ 10ന് തീയറ്ററുകളിലേക്ക്; തമന്നയുടെ സാന്നിധ്യം സിനിമയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു

'ബാന്ദ്ര'യുടെ സെൻസറിങ് പൂർത്തിയായി; ചിത്രം നവംബർ 10ന് തീയറ്ററുകളിലേക്ക്; തമന്നയുടെ സാന്നിധ്യം സിനിമയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബോക്‌സോഫീസിൽ മികച്ച വിജയം കുറിച്ച പൊളിറ്റിക്കൽ ത്രില്ലർ രാമലീലക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന 'ബാന്ദ്ര' നവംബർ പത്തിന് തീയറ്ററുകളിൽ എത്തുകയാണ്. ദിലീപിനൊപ്പം തമന്ന ഭാട്ടിയയും നായികാ വേഷത്തിൽ എത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ. തമന്നയുടെ സാന്നിധ്യമാണ് പ്രതീക്ഷ വർധിപ്പിക്കുന്നത്.

സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

ബാന്ദ്രയിൽ ആലയായി ദിലീപ് എത്തുമ്പോൾ നായിക തമന്ന ആണ്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേശ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.

ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിങ് - വിവേക് ഹർഷൻ, കലാസംവിധാനം - സുബാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്‌കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി.ആർ.ഒ - ശബരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP