Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

നബീൽ അഹമ്മദിൽ നിന്നും എൻഐഎ പ്രതീക്ഷിക്കുന്നത് ഐഎസ് മൊഡ്യൂളിന്റെ കേരള ഓപ്പറേഷനിലെ കൂടുതൽ വിവരങ്ങൾ; നേപ്പാൽ വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒളിത്താവളത്തിൽ നിന്നും ഭീകരനെ പൊക്കിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; അവർ ലക്ഷ്യമിട്ടത് കേരളത്തെ കത്തിക്കാൻ തന്നെ

നബീൽ അഹമ്മദിൽ നിന്നും എൻഐഎ പ്രതീക്ഷിക്കുന്നത് ഐഎസ് മൊഡ്യൂളിന്റെ കേരള ഓപ്പറേഷനിലെ കൂടുതൽ വിവരങ്ങൾ; നേപ്പാൽ വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒളിത്താവളത്തിൽ നിന്നും ഭീകരനെ പൊക്കിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; അവർ ലക്ഷ്യമിട്ടത് കേരളത്തെ കത്തിക്കാൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അറസ്റ്റിലാകുമ്പോൾ എൻ ഐ എ പ്രതീക്ഷിക്കുന്നത് ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്ന സയ്യിദ് നബീൽ അഹമ്മദാണ് എൻ ഐ എയുടെ പിടിയിലായത്. നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂരിലും പാലക്കാട് ഉൾപ്പെടെയുള്ള സമീപ ജില്ലകളിലും ഭീകരാക്രമണം നടത്താൻ ആയിരുന്നു സയ്യിദിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയിട്ടിരുന്നത്. എൻ ഐ എ നടത്തിയ അന്വേഷണത്തിൽ ജുലായിലാണ് കേസുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നത്. ഇതോടെ സയ്യിദ് നബീൽ ഒളിവിൽ പോയി. തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് നിർണായക നീക്കത്തിനൊടുവിൽ ചെന്നൈയിൽ വച്ച് സയ്യിദിനെ പിടികൂടിയത്. ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്.

ഐഎസിന്റെ പ്രവർത്തനങ്ങൾ കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഏകോപിപ്പിച്ചതായാണ് നബീൽ അഹമ്മദിനെതിരായ ആരോപണം. കോയമ്പത്തൂർ കേന്ദ്രീകരിച്ചാണു നബീൽ ഏറെക്കാലം പ്രവർത്തിച്ചത്. ഐഎസ് തൃശൂർ ഘടകത്തിന്റെ (മൊഡ്യൂൾ) തലവനാണു നബീലെന്നാണ് എൻഐഎ പറയുന്നത്. കർണാടകയിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ ആഴ്ചകളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ നേപ്പാളിലെത്തി വ്യാജരേഖകൾ ചമച്ചു വിദേശത്തേക്കു രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നു.

ഈ രേഖകൾ എൻഐഎ പിടിച്ചെടുത്തു. പാസ്പോർട്ട്, മൊബൈൽ ഫോൺ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായ കവർച്ച നടത്തിയ കേസിൽ തൃശ്ശൂർ സ്വദേശിയെ നേരത്തെ എൻഐഎ പിടികൂടിയിരുന്നു. കേരളത്തിലൂടനീളം വൻ സ്‌ഫോടനങ്ങളും ആക്രമണങ്ങളും സംഘം പദ്ധതിയിട്ടിരുന്നു.

തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. ഇതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തുകയായിരുന്നു. ടെലട്രാമിൽ പെറ്റ് ലവേർസ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ഇവർ ആളുകളെ റിക്രൂട്ട് ചെയ്തതെന്നാണ് കണ്ടെത്തൽ.

പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചത്. വനത്തിനുള്ളിൽ നിന്നാണ് എൻഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുൻപ് ഒരു കൊലക്കേസിലും പ്രതിയാണ്. കൊച്ചി എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ നബീലിൽ നിന്ന് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ലഘുലേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.

ആസിഫ് പിടിയിലായതിനുശേഷം തൃശൂരിലെ നബീലിന്റെ വീട്ടിലും പാലക്കാടു സ്വദേശി റായീസിന്റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അന്നു പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധിച്ചാണു നബീലിന്റെ പങ്കാളിത്തം എൻഐഎ ഉറപ്പിച്ചത്. ഇവരുമായി സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ആശയവിനിമയം നടത്തിയ 30 പേരും എൻഐഎ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP