Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

ജി20 ഉച്ചകോടിക്കായി വൻ സുരക്ഷാ ക്രമീകരണം; 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി; 36 ട്രെയിനുകൾ സർവീസ് നടത്തുക ഭാഗികമായി മാത്രം; റോഡ് ഗതാഗതത്തിനും വിമാന സർവ്വീസിനും നിയന്ത്രണം

ജി20 ഉച്ചകോടിക്കായി വൻ സുരക്ഷാ ക്രമീകരണം; 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി; 36 ട്രെയിനുകൾ സർവീസ് നടത്തുക ഭാഗികമായി മാത്രം; റോഡ് ഗതാഗതത്തിനും വിമാന സർവ്വീസിനും നിയന്ത്രണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജി20 ഉച്ചകോടി നടക്കുന്ന ഡൽഹിയിൽ വൻ സുരക്ഷാക്രമീകരണം. ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 8 മുതൽ 11 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി. റോഡ് ഗതാഗതത്തിനും വിമാന സർവ്വീസിനും നിയന്ത്രണമുണ്ട്.

റദ്ദാക്കിയ ട്രെയിനുകളിൽ ഭൂരിഭാഗവും ഡൽഹിയിൽ നിന്ന് ദക്ഷിണ ഹരിയാനയിലെ സോനിപത്-പാനിപ്പത്ത്, റോഹ്തക്, റെവാരി, പൽവാൽ റൂട്ടുകളിലാണ് ഓടുന്നത്. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തി. ആറ് ട്രെയിനുകൾ വഴിതിരിച്ചുവിടും. 36 ട്രെയിനുകൾ ഭാഗികമായേ സർവീസ് നടത്തൂ. അതായത് മുന്നൂറോളം ട്രെയിനുകളെ നിയന്ത്രണം ബാധിക്കും.

ഡൽഹിയിൽ നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യുന്ന നിരവധി ട്രെയിനുകൾ ഗസ്സിയാബാദിൽ നിന്നോ നിസാമുദ്ദീനിൽ നിന്നോ സർവീസ് ആരംഭിക്കും. ജമ്മു താവി-ന്യൂഡൽഹി രാജധാനി, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി-ന്യൂഡൽഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് അധിക സ്റ്റോപ്പുകൾ ഏർപ്പെടുത്തി.

ആളുകൾ യാത്ര ചെയ്യാൻ പരമാവധി റോഡ് ഒഴിവാക്കി മെട്രോ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതും ഡൽഹിയിലെത്തുന്നതുമായ 160 ആഭ്യന്തര വിമാന സർവ്വീസുകളും റദ്ദാക്കി.

ജി20 ഉച്ചകോടി തുടങ്ങാനിരിക്കെ രാജ്യതലസ്ഥാനത്തെ ചേരികൾ അധികൃതർ മറച്ചു. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലാണ് നെറ്റ് ഉപയോഗിച്ച് ചേരികളിലെ വീടുകൾ മറയ്ക്കുന്നത്. ജി20 ഉച്ചകോടി നടക്കുന്ന പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരികൾ നേരത്തെ ഒഴിപ്പിച്ചിരുന്നു.

സെപ്റ്റംബർ 9, 10, തിയ്യതികളിലാണ് ഡൽഹി ജി20 യോഗം നടക്കുക. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ഓഫ് ട്വന്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP