Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

യുവനടനും കൂട്ടുകാരനും പൊലീസിനെ ആക്രമിച്ചോ, പൊലീസ് ഇരുവരെയും ചവിട്ടിക്കൂട്ടിയോ? കസ്റ്റഡിയിൽ എടുത്ത യുവനടനെ റോഡിലിട്ട് ചവിട്ടുന്ന വീഡിയോ പുറത്ത്; റാസ്പുട്ടിൻ കുടിയൻ വേർഷൻ കളിച്ച് വൈറലായ സനൂപിന്റെ അറസ്റ്റിൽ പുതിയ ട്വിസ്റ്റ്

യുവനടനും കൂട്ടുകാരനും പൊലീസിനെ ആക്രമിച്ചോ, പൊലീസ് ഇരുവരെയും ചവിട്ടിക്കൂട്ടിയോ? കസ്റ്റഡിയിൽ എടുത്ത യുവനടനെ റോഡിലിട്ട് ചവിട്ടുന്ന വീഡിയോ പുറത്ത്; റാസ്പുട്ടിൻ കുടിയൻ വേർഷൻ കളിച്ച് വൈറലായ സനൂപിന്റെ അറസ്റ്റിൽ പുതിയ ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :കൊച്ചിയിൽ രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ചെന്ന് ആരോപിച്ച് യുവനടനെയും എഡിറ്ററെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ ട്വിസ്റ്റ്.തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് സിഐക്കും സംഘത്തിനും നേരയാണ് ആക്രമണമുണ്ടായെന്നാണ് നേരത്തെ പൊലീസ് പറഞ്ഞത്. രാത്രി വാഹന പരിശോധനക്കിടെ നാല് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ പറഞ്ഞതിന് പിന്നാലെ ആക്രമണം നടന്നുവെന്നും കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടെന്നുമായിരുന്നു വാർത്ത.

അതിനിടെ, കസ്റ്റഡിയിലെടുത്ത യുവനടനടക്കം രണ്ടുപേരെ പൊലീസ് നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. റോഡിൽ വെച്ച് സംഘർഷം കണ്ടു നിന്ന ആളുകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. റാസ്പുട്ടിൻ ഗാനം, മദ്യപാനി അവതരിപ്പിക്കുന്ന രീതിയിൽ ചെയ്ത് സോഷ്യൽ മീഡിയയിൽ താരമായ തൃശൂർ സ്വദേശി സനൂപ്, വീഡിയോ എഡിറ്റർ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ രാത്രി കലൂർ ദേശാഭിമാനി ജംഗ്ഷനിലാണ് സംഭവം. തട്ടുകടയ്ക്ക് സമീപം ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്ത ഇവരുമായി പൊലീസ് തർക്കത്തിലായി. വാഹനത്തിന്റെ രേഖകൾ ചോദിച്ച എറണാകുളം നോർത്ത് സ്റ്റേഷൻ ഹൗസ് ഇൻസ്‌പെകടറെയും സംഘത്തെയും ആക്രമിച്ചെന്ന് ആരോപിച്ച് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റും രേഖപ്പെടുത്തി.

പൊലീസ് ഇവരെ നിലത്തിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. സംഭവം കണ്ടുനിന്ന ആളുകളാണ് ദൃശ്യം പകർത്തിയത്. അകാരണമായി പൊലീസ് തങ്ങളെ നിലത്തിട്ട് ചവിട്ടി എന്നാണ് സനൂപും രാഹുൽ രാജും പറയുന്നത്. എന്നാൽ പ്രതികൾ ജീപ്പിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്നുള്ള പിടിവലി ദൃശ്യമാണിതെന്നാണ് പൊലീസ് വാദം.

സിനിമയുടെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മൂന്ന് ദിവസമായി സനൂപും രാഹുൽ രാജും ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ആദ്യം പൊലീസിനോട് തട്ടിക്കയറുകളും പിന്നീട് കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു. സംഭവത്തിൽ നാല് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ഒരു ബൈക്കിന്റെ കീ ചെയ്‌നിൻ ചെറിയ കത്തിയുടെ രൂപത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

പിടിയിലായ സനൂപ് സൈബർ ലോകത്തിന് പരിചിതനായ വ്യക്തിയാണ്. റാസ്പുടിൻ ഗാനം സൈബറിടത്തിൽ വൈറലായ കാലത്ത് കുടിയൻ വേർഷനിൽ ഡാൻസ് കളിച്ചാണ് സനൂപ് വൈറലായത്. മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച് കേരളത്തിൽ തരംഗം സൃഷ്ടിച്ചപ്പോൾ, ഒരു വേള സമൂഹമാധ്യമങ്ങൾക്ക് പുറത്തും റാസ്പുടിൻ ചർച്ചകൾക്ക് കാരണമായി.

ഒരൊറ്റ ക്ലിക്കുകൊണ്ട് എന്തും വൈറലാക്കാവുന്ന സോഷ്യൽ മീഡിയക്കാലത്ത്, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ റാസ്പുടിനൊപ്പം ചുവടുവച്ചു. നിരവധി വീഡിയോകൾ റാസ്പുടിൻ ചലഞ്ച് എന്ന പേരിലും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെയാണ് എല്ലാ വീഡിയോകളെയെല്ലാം കടത്തിവെട്ടി സോഷ്യൽ മീഡിയയിൽ കുടിയൻ വേർഷൻ റാസ്പുടിൻ വൈറലായത്. തൃശൂർ ജില്ലയിലെ പാഞ്ഞാൾ സ്വദേശിയായ സനൂപ് കുമാറാണ് കുടിയന്റെ റാസ്പുടിൻ വേർഷനിൽ വൈറൽ താരമായത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഡാൻസിൽ സജീവമാണ്. നാട്ടിൽ തന്നെ ഒരു ടീമുണ്ട്, ചെറിയ പ്രോഗ്രാമുകൾക്കൊക്കെ പോകും. കൂടാതെ തൃശൂർ താവൂസ് തിയേറ്ററിലെ ജീവനക്കാരൻ കൂടിയാണ് സനൂപ് കുമാർ. സനൂപിന്റെ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് ഐഡികളിലെ പേര് ബി ബോയ് സാൻ എന്നാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP