Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

റാങ്ക് ജേതാവിന് സോഷ്യൽ ഫോറം ഉപഹാരം നൽകി

റാങ്ക് ജേതാവിന് സോഷ്യൽ ഫോറം ഉപഹാരം നൽകി

സ്വന്തം ലേഖകൻ

ദോഹ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎ മൾട്ടിമീഡിയ ഒന്നാം റാങ്ക് ജേതാവ് തൃശൂർ ഗുരുവായൂർ വെന്മേനാട് സ്വദേശിനി വട്ടച്ചിറ സഹ്ല ഉമറിനെ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം വക്ര ബ്ലോക്ക് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ഖത്തറിൽ എം ഇ എസ് ഇന്ത്യൻ സ്‌ക്കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ സഹ്ല നാട്ടിലാണ് തുടർ പഠനം നടത്തിയത്. ഇപ്പോൾ ഉപരി പഠനത്തിനുള്ള ഒരുക്കത്തിലാണ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന സഹ്ല കോവിഡ് പ്രതികൂല സാഹചര്യത്തോട് പൊരുതിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി ജീവനക്കാരൻ നാലകത്ത് ഉമർ മുഹമ്മദിന്റെ മകളാണ് സഹ്ല. തൃശൂർ ജില്ലയിലെ കാക്കശ്ശേരി സ്വദേശി റാഷിദാണ് ഭർത്താവ്.

സോഷ്യൽ ഫോറം വക്ര ബ്ലോക്ക് പ്രസിഡന്റ് നിസാം കൊല്ലം മൊമെന്റോ കൈമാറി. സ്റ്റേറ്റ് കമ്മിറ്റി അംഗം അഷ്റഫ് പയ്യോളി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷിഹാസ്, ലത്തീഫ് എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP