Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് സാഹചര്യത്തിൽ അമേരിക്കയിൽ പുതിയ നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു; വിസ ആവശ്യത്തിനും മെഡിക്കൽ ചെക്കപ്പിനുമായി ഓരോരുത്തരിൽ നിന്നും ഈടാക്കിയത് 25000 രൂപ; ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത് നൂറിലധികംപേരെ; പരാതി നിഷേധിച്ച് കുമാർ ട്രാവൽസും

കോവിഡ് സാഹചര്യത്തിൽ അമേരിക്കയിൽ പുതിയ നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു; വിസ ആവശ്യത്തിനും മെഡിക്കൽ ചെക്കപ്പിനുമായി ഓരോരുത്തരിൽ നിന്നും ഈടാക്കിയത് 25000 രൂപ; ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത് നൂറിലധികംപേരെ; പരാതി നിഷേധിച്ച് കുമാർ ട്രാവൽസും

വിഷ്ണു ജെ.ജെ നായർ

കൊച്ചി: കോവിഡ് സാഹചര്യം മുതലെടുത്ത് 200 ഓളം പേരിൽ നിന്നും പണം തട്ടിയെന്ന് പരാതി. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കുമാർ ട്രാവൽസിനെതിരെയാണ് ആരോപണം. വഞ്ചിക്കപ്പെട്ടവർ മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണർ, എമിഗ്രേഷൻ ഓഫീസർ, എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷൻ എന്നിവർക്ക് പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് കാലഘട്ടമായതുകൊണ്ട് അമേരിക്കയിലേയ്ക്ക് വളരെയധികം നഴ്സുമാരെ അത്യാവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കുമാർ ട്രാവൽസ് പണം വാങ്ങിയെന്ന് പരാതിക്കാർ പറയുന്നു. അധികം നിബന്ധനകളൊന്നും ഇല്ലായെന്നും ഫീസുകളും കമ്മീഷനും വളരെ നിസ്സാരമായെ ഉള്ളുവെന്നും കുമാർ ട്രാവത്സ് വിശ്വസിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ വന്ന പരസ്യം കണ്ടാണ് കഴിഞ്ഞ വർഷം ജൂലായിൽ ഇവർ അപേക്ഷിച്ചത്. ആവശ്യമായ രേഖകൾ സമർപ്പിച്ചതിൽ ഇരുന്നൂറോളം പേരെ തെരഞ്ഞെടുക്കുകയും സെലക്ഷൻ ലെറ്ററും വർക്ക് എഗ്രിമെന്റും അവരെകൊണ്ട് ഒപ്പ് വയ്‌പ്പിക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവരെ കൊണ്ട് ഒരു ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഓരോരുത്തരെകൊണ്ടും 91 ഡോളർ കണക്കാക്കിയുള്ള രൂപ അയപ്പിച്ചു.

വിസ ആവശ്യത്തിനുള്ള മെഡിക്കൽ ചെക്കപ്പിനും മറ്റ് അനുബന്ധ ചെലവ്ക്കുമായി ഒരാൾക്ക് ഏകദേശം 25000 രൂപയും ഇവരിൽ നിന്നും വാങ്ങിയിരുന്നു. കൂടാതെ പൊലീസ് ക്ലിയറിങ്സിന്റെയും മറ്റ് അനുബന്ധ കാര്യങ്ങൾക്കുമായി പല പ്രാവശ്യം ഇവരെ കുമാർ ട്രാവൽസ് ഓഫീസിൽപലതവണ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് കുമാർ ട്രാവത്സ് ഇത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇതിനിടെ കുമാർ ട്രാവൽസ് നൽകിയ ഡോക്യുമെന്റുകൾ വ്യാജമായിരുന്നുവെന്ന് മനസിലായ പരാതിക്കാർ, നൽകിയ പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും കുമാർ ട്രാവത്സ് അതിന് തയ്യാറായില്ല. ഇതിനെ തുടർന്നാണ് പണം നഷ്ടപ്പെട്ടവർ കമ്മീഷണർക്കും മറ്റ് അധികൃതർക്കും പരാതി നൽകിയത്. പരാതിയെ തുടർന്ന് കമ്മീഷണർ ഓഫീസിൽ നിന്നും ഇരു കക്ഷികളെയും വിളിച്ചുവരുത്തി വിവരം ശേഖരിച്ചു.

എന്നാൽ ഇതിൽ തട്ടിപ്പ് ഇല്ലെന്നും പരാതിക്കാർ പണമയച്ചതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും കോവിഡ് മൂലം രാജ്യമടച്ചതിലുള്ള പ്രശ്‌നങ്ങളുമാണ് ജോലി വൈകാൻ കാരണമെന്നാണ് കുമാർ ട്രാവൽസിന്റെ വിശദീകരണം. പണം റീഫണ്ട് ചെയ്ത് കുമാർ ട്രാവൽസ് കേസ് നടത്തുന്നുണ്ട്. അതിൽ കക്ഷി ചേരാൻ പരാതിക്കാർ തയ്യാറാകണമെന്നും കുമാർ ട്രാവൽസ് ഉടമ വിആർ ബാലകൃഷ്ണൻ പറഞ്ഞു.

2016 ലും കുമാർ ട്രാവൽസിനെതിരെ സമാനമായ പരാതി ഉയർന്നിരുന്നു. റിയാദിൽ ദുരിത ജീവിതം നയിച്ച് നാട്ടിൽ മടങ്ങിയെത്തിയ കുമ്പളം സ്വദേശികളായ 13 വനിതകളാണ് പത്രസമ്മേളനത്തിൽ കുമാർ ട്രാവൽസിനെതിരെ അന്ന് ആരോപണം ഉന്നയിച്ചത്. റിയാദിലെ ആശുപത്രിയിൽ ക്ലീനിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു അവരുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP