Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ ഇടപ്പെടണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ ഇടപ്പെടണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

വേങ്ങര: ഹഥ്‌റാസിലേക്കുള്ള യാത്രാമദ്ധ്യേ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചമത്തി ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് സിദ്ധീഖ് കാപ്പന്റെ നാടായ വേങ്ങര ടൗണിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ സമരം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മറ്റിയംഗം ജംഷീൽ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര പത്രപ്രവർത്തക യൂണിയൻ ജോയിന്റ് സെക്രട്ടറി എം.കമറുദ്ദീൻ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം കൺവീനർ ഖുബൈബ് കൂരിയാട് അധ്യക്ഷത വഹിച്ചു. ഹസീനുദ്ദീൻ, ഇർഫാൻ വലിയ പറമ്പ് , മിൻഹാജ് ഹസ്സൻ, ഇജാസ് അസ് ലം എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP