Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കോവിഡ് ചൈനീസ് സൃഷ്ടി എന്നു പറഞ്ഞ് നാടു വിട്ട വൈറോളജിസ്റ്റിന്റെ കണ്ടെത്തലുകൾ അബദ്ധമെന്ന് പാശ്ചാത്യ ശാസ്ത്രജ്ഞരും; ഒരു കാര്യവും ഇല്ലാത്ത വാചകമടിയെന്നു പറഞ്ഞ് വിമർശനം കനത്തതോടെ ട്വിറ്റർ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തു; ചൈനീസ് വിരുദ്ധ വികാരത്തിൽ താരമായ ഹോങ്കോങുകാരിക്ക് എങ്ങും വിമർശനം മാത്രം ബാക്കി

കോവിഡ് ചൈനീസ് സൃഷ്ടി എന്നു പറഞ്ഞ് നാടു വിട്ട വൈറോളജിസ്റ്റിന്റെ കണ്ടെത്തലുകൾ അബദ്ധമെന്ന് പാശ്ചാത്യ ശാസ്ത്രജ്ഞരും; ഒരു കാര്യവും ഇല്ലാത്ത വാചകമടിയെന്നു പറഞ്ഞ് വിമർശനം കനത്തതോടെ ട്വിറ്റർ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തു; ചൈനീസ് വിരുദ്ധ വികാരത്തിൽ താരമായ ഹോങ്കോങുകാരിക്ക് എങ്ങും വിമർശനം മാത്രം ബാക്കി

സ്വന്തം ലേഖകൻ

കോവിഡ് ചൈനീസ് സൃഷ്ടി എന്നു വിളിച്ച് പറഞ്ഞ വൈറോളജിസ്റ്റിന് മുട്ടൻ പണി കിട്ടി. വുഹാനിലെ ലാബിലെ മനുഷ്യ നിർമ്മിത വൈറസാണ് കോവിഡ് 19 എന്നു പറഞ്ഞ ചൈനീസ് വൈറോളജിസ്റ്റ് ലി മിങ് യാൻ പറഞ്ഞതെല്ലാം അബദ്ധമാണെന്ന് പാശ്ചാത്യ ശാസ്ത്രജ്ഞരും വ്യക്തമാക്കിയതോടെ ചൈനീസ് വിരുദ്ധ വികാരം ആളി കത്തിച്ച വൈറോളജിസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തു. ചൊവ്വാഴ്ചയാണ് ലി മിങിന്റെ അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്തത്. ചൈനയാണ് കോവിഡ് വൈറസ് ആഗോളതലത്തിൽ നിർമ്മിച്ചതെന്നും പുറത്തു വിട്ടതെന്നുമായിരുന്നു ലി മിങ് പറഞ്ഞത്. ഇതേ തുടർന്ന് പാശ്ചാത്യ ശാസ്ത്രജ്ഞരടക്കം യാനിനെതിരെ പ്രതികരിച്ചിരുന്നു.

ബുധനാഴ്ച മുതൽ അക്കൗണ്ട് കാണാതായി. അക്കൗണ്ട് സസ്‌പെൻഡഡ് എന്ന മേസേജാണ് ഇപ്പോൾ പേജിൽ പ്രത്യക്ഷമായിരിക്കുന്നത്. പൊതുവെ നിയമങ്ങൾ ലംഘിക്കുന്നതിനാണ് ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുന്നത്. എന്നാൽ യാനിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിനെ കുറിച്ച് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മെയ് മുതൽ ഇവർക്ക് ട്വിറ്റർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്വിറ്റർ പോളിസി ലംഘിച്ച മെസേജ് ഏതാണെന്ന് വ്യക്തമല്ല. എന്നാൽ ജനങ്ങൾ സത്യം അറിയുന്നത് ട്വിറ്ററും ആഗ്രഹിക്കുന്നില്ല അതിനാലാണ് തന്റെ അക്കൗണ്ട് ട്വിറ്റർ സസ്‌പെൻഡ് ചെയ്തതെന്ന് യാൻ പറയുന്നു.

ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ മുൻ ഗവേഷകയായിരുന്ന യാൻ കോവിഡ് 19 മനുഷ്യ നിർമ്മിതമാണെന്നും പ്രകൃത്യാൽ ഉണ്ടായതല്ലെന്നും പറഞ്ഞാണ് ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ചത്. എന്തിനാണ് ചൈന അങ്ങനെ ചെയ്തതെന്നും എന്താണ് അവർ ചെയ്തതെന്നും എങ്ങനെയാണ് അവർ അത് ചെയ്തതെന്നനും തനിക്കറിയാമെന്നും അതിന് തെളിവുണ്ടെന്നുമായിരുന്നു യാൻ വെളിപ്പെടുത്തിയത്. അതേസമയം ശാസ്ത്രലോകം ഇതിനെതിരെ മൗനമായി ഇരിക്കുകയാണ് ചെയതത്. ഫോക്‌സ് ന്യൂസിൽ യാനിന്റെ വെളിപ്പെടുത്തലുകൾ വാർത്തയാകുകയും ചെയ്തു. ഇതോടെ ചാനലിനെതിരെയും വിമർശനം ഉയർന്നിരുന്നു. ഇതോടെ ഫേസ്‌ബുക്ക് അടക്കം സോഷ്യൽ മീഡിയ പേജുകളിൽ അവരുടെ ഇന്റർവ്യൂകൾ പോസ്റ്റ് ചെയ്യുന്നത് സസ്‌പെൻഡ് ചെയ്തിരുന്നു. പാശ്ചാത്യ ലോകത്ത് നിന്നു പോലും ഇതിനെതിരെ വിമർശനം ഉയർന്നു. ഇവരുടെ ഇന്റർവ്യൂ പോസ്റ്റ് ചെയ്തതിന് ഫേസ്‌ബുക്കിനെതിരെയും വമർശനം ഉയർന്നിരുന്നു.

കോവിഡ് വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ഈ ആഴ്ച വീണ്ടും യാൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടയാണ് ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്. എന്നാൽ ശാസ്ത്രജ്ഞർ തന്നെ യാനിന് എതിരെ രംഗത്ത് വരികയും ഇവരുടെ റിപ്പോർട്ടിന് ഒരു വിിശ്വാസ്യതയും ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുക ആയിരുന്നു. ഒരു സയന്റിഫിക് ജേണലിലും യാനിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. സഹ ശാസ്ത്രജ്ഞർ ആരും തന്നെ ഈ റിപ്പോർട്ട് ക്രോസ് ചെയ്യുകയും ചെയ്തിട്ടില്ല. സെനോഡോ എന്ന വെബ്‌സൈറ്റിലാണ് യാനിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏപ്രിലിൽ തന്നെ യാൻ നാടു വിടുകയും അമേരിക്കയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാൽ മനുഷ്യരിൽ നിന്നും എങ്ങനെയാണ് മനുഷ്യരിലേക്ക് കോവിഡ് പകരുക എന്നതിൽ യാൻ ഒരു പരീക്ഷണവും നടത്തിയിട്ടില്ലെന്ന് ഹോങ്കോങിലെ ലാബും വ്യക്തമാക്കുന്നു. രണ്ട് വവ്വാലുകളെ തമ്മിൽ കൂടിച്ചേർത്താണ് കോവിഡ് വൈറസ് ഉണ്ടാകുന്നതെന്ന് യാനിന്റെ റിപ്പോർട്ടിൽ പറയുന്നു. അത് പ്രോട്ടീനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP