Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; വയനാട്ടിലും കൊച്ചിയിലും ഇന്ന് ഓരോ മരണം കൂടി; മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സിലിരിക്കെ മരിച്ചത് കാരക്കാമല സ്വദേശി മൊയ്തു; കളമശ്ശേരിയിൽ ചികിത്സയിലിരിക്കെ മരിച്ചത് ആലുവ സ്വദേശി ദേവസ്വിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. വയനാടും എറണാകുളത്തും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരാണ് മരിച്ചത്.

കോവിഡ് ബാധിച്ച് വയനാടിൽ ചികിത്സയിലായിരുന്ന കാരക്കാമല സ്വദേശി സ്വദേശി മൊയ്തു (59) ആണ് മരിച്ച ഒരാൾ. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയപ്പോഴാണ് രോഗം ബാധിച്ചത്. കിഡ്‌നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആളാണ് മൊയ്തുവെന്ന് ഡിഎംഒ അറിയിച്ചു.

എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സിയാണ് മരിച്ച മറ്റൊരാൾ. 75 വയസായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലായിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP