Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

സ്വപ്നയ്ക്കതിരായ ഇന്റലിജൻസ് റിപ്പോർട്ടിനെ പറ്റിയുള്ള വാർത്ത മറ്റൊരു കഥ മാത്രം; നിങ്ങള് പറയുന്ന കഥയിൽ വസ്തുതയുണ്ടെങ്കിൽ അത് കൊണ്ടു വരൂ; എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ വസ്തുത വേണമെന്ന് മുഖ്യമന്ത്രി; സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടത് എന്തിനാണെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും; മന്ത്രി ജലീലിന്റെ കാര്യത്തിൽ വിശദീകരിച്ചിട്ടും എന്തിനാണ് സംശയം; അന്വേഷണം ചിലരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുമെന്നും പിണറായി

സ്വപ്നയ്ക്കതിരായ ഇന്റലിജൻസ് റിപ്പോർട്ടിനെ പറ്റിയുള്ള വാർത്ത മറ്റൊരു കഥ മാത്രം; നിങ്ങള് പറയുന്ന കഥയിൽ വസ്തുതയുണ്ടെങ്കിൽ അത്  കൊണ്ടു വരൂ; എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാൻ വസ്തുത വേണമെന്ന് മുഖ്യമന്ത്രി; സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടത് എന്തിനാണെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും; മന്ത്രി ജലീലിന്റെ കാര്യത്തിൽ വിശദീകരിച്ചിട്ടും എന്തിനാണ് സംശയം; അന്വേഷണം ചിലരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ മുൻ സെക്രട്ടറി എം.ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാനുള്ള നില ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോൺ പട്ടിക അടക്കം പുറത്തുവന്നിട്ടുണ്ട്. മറ്റൊരു പ്രതിയും വിളിച്ചിട്ടുണ്ട്. അത് എന്തിനാണെന്ന് അറിയട്ടെ. പരിശോധന നടക്കട്ടെ അദ്ദേഹം പറഞ്ഞു. എം.ശിവശങ്കർ സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടത് എന്തിനാണെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറിയും സമിതിയിലുണ്ട്. ശിവശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കാലതാമസമില്ലാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരാളെ സസ്‌പെൻഡ് ചെയ്യണമെങ്കിൽ വസ്തുതകൾ വേണം. ചട്ടങ്ങൾ അനുസരിച്ചേ മുന്നോട്ടു പോകാൻ കഴിയൂ. സംശയകരമായ സാഹചര്യം അന്വേഷണത്തിലുണ്ടായാൽ കർശന നടപടിയെടുക്കും. നാളെ അങ്ങനെ ഉണ്ടായിക്കൂടെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ചിലരിലേക്ക് എത്തും. ബന്ധുവാണെന്ന് ശിവശങ്കർ സ്വപ്നയെ പരിചയപ്പെടുത്തിയതിനെ പറ്റി തനിക്ക് അറിഞ്ഞു കൂടാ. എന്തിനാണ് അന്വേഷണ ഏജൻസിയെ ദുർബോധനപ്പെടുത്താൻ ശ്രമിക്കുന്നത്. എന്തിനാണ് വഴിതെറ്റിക്കാൻ ശ്രമിക്കുന്നത്. അന്വേഷണം നടക്കുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് വർധിക്കും. അത് ആരുടേതെന്ന് കണ്ടറിയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇപ്പോൾ എൻഐഎ പരിശോധന നടക്കുകയാണ്. അവരുടെ റിപ്പോർട്ട് വന്നശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ഫോണിലുള്ള ബന്ധപ്പെടലിനെ പറ്റി സി എ സി ന്റെ നേതൃത്വത്തിലുള്ള സമിതി തന്നെ അന്വേഷിക്കും.സ്വപ്നയ്ക്കതിരായ ഇന്റലിജൻസ് റിപ്പോർട്ടിനെ പറ്റിയുള്ള വാർത്ത മറ്റൊരു കഥ മാത്രമാണ്. നിങ്ങള് പറയുന്ന കഥയിൽ വസ്തുതയുണ്ടെങ്കിൽ അതുകൊണ്ടു വരൂ. ഒരാളെ സസ്‌പെൻഡ് ചെയ്യാൻ വസ്തുത വേണം. അങ്ങനെ വസ്തുത ഉണ്ടായിട്ടില്ല. നാളെ ഉണ്ടായാൽ അപ്പോൾ പരിഗണിക്കാം.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി.ജലീൽ ബന്ധപ്പെട്ടതിനെക്കുറിച്ചും മുഖ്യമന്ത്രി മറുപടി നൽകി. ജലീൽ മണിക്കൂറുകളോളം സ്വപ്നയുമായി സംസാരിച്ചിട്ടില്ല. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. പിന്നെയും എന്തിനാണ് സംശയം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഔദ്യോഗിക ആവശ്യത്തിനു മന്ത്രി കോൺസുലേറ്റ് ജനറലുമായി സംസാരിച്ചിരുന്നു. അവിടെനിന്ന് ഈ സ്ത്രീയെ ബന്ധപ്പെടാൻ പറഞ്ഞ് മൊബൈൽ നമ്പർ എസ്എംഎസായി അയച്ചു കൊടുത്തു. തുടർന്നാണ് അദ്ദേഹം അവരെ ഫോണിൽ വിളിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സ്വർണക്കടത്ത് കേസിലെ അന്വേഷണം ചിലരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നടക്കുന്ന മുറയ്ക്ക് അത് ചിലരിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വർധിക്കും. ഇവർ ആരാണെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിൽ അന്വേഷണ ഏജൻസികൾ കൃത്യമായ അന്വേഷണം നടത്തുകയാണ്. കേസിൽ ആരൊക്കെ സഹായിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തും. എവിടെയാണോ എത്തേണ്ടത് അവർ അവിടെ എത്തും. ഇതിനിടയ്ക്ക് അന്വേഷണത്തെ ദുർബലപ്പെടുത്താനും വഴിതിരിച്ചുവിടാനും ശ്രമിക്കുന്നതെന്തിനാണെന്നും പിണറായി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP