Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കം; അടിയേറ്റയാൾ കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് ഹരിപ്പാട് സ്വദേശി മുരുകൻ

മറുനാടൻ ഡെസ്‌ക്‌

ഹരിപ്പാട്: സിഗരറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ അടിയേറ്റ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ഹരിപ്പാട് ഗവ. ആശുപത്രിക്ക് മുന്നിൽ ഇന്നുരാവിലെയായിരുന്നു സംഭവം. ഏറെക്കാലമായി ഹരിപ്പാട്ടും പരിസരത്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മുരുകൻ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കരുവാറ്റ സ്വദേശിയായ വിനോദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാളെ ചോദ്യം ചെയ്യുകയാണ്. മുരുകന് ബന്ധുക്കളാരെങ്കിലും ഉണ്ടോ എന്ന് വ്യക്തമല്ല.മർദ്ദനമാണോ മരണകാരണമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടുവന്നശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നുമാണ് പൊലീസ് പറയുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP