Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡി.ഡി.ഇ ഓഫീസ് മാർച്ചിന് നേരെ പൊലീസ് അതിക്രമം; നിരവധി പേർക്ക് പരിക്ക്; 16 പേരെ അറസ്റ്റ് ചെയ്തു

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡി.ഡി.ഇ ഓഫീസ് മാർച്ചിന് നേരെ പൊലീസ് അതിക്രമം; നിരവധി പേർക്ക് പരിക്ക്; 16 പേരെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

മലപ്പുറം: അധ്യയന വർഷം ആരംഭിച്ചിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റി ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് അതിക്രമം. നിരവധി പേർക്ക് പരിക്ക്. ഒട്ടും പ്രകോപനമില്ലാതെ തീർത്തും സമാധാനപരമായി നടന്ന മാർച്ചിന് നേരെ അനാവശ്യമായ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പോലും സമരം ചെയ്തവർ സ്പർശിക്കും മുമ്പേ അതിക്രൂരമായി പൊലീസ് ലാത്തി വീശി. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ കുറച്ച് വിദ്യാർത്ഥികളാണ് സമരത്തിനുണ്ടായിരുന്നത്. ഈ വിദ്യാർത്ഥികളെ മുൻകൂട്ടി പ്ലാൻ ചെയ്തവിധം വളഞ്ഞിട്ട് പരിക്കേൽക്കും വരെ ദീർഘനേരം പൊലീസ് ലാത്തികൊണ്ടടിക്കുകയായിരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല കമ്മിറ്റിയംഗം അഖീൽ നാസിം, ആദിൽ ജാവേദ് കൂട്ടിലങ്ങാടി, നസീബ് മങ്കട എന്നിവർക്ക് ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ പല വിദ്യാർത്ഥികളെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ല സെക്രട്ടേറിയറ്റ് അംഗം അജ്മൽ തോട്ടോളി എന്നിവരടക്കം 16 പേരെ അറസ്റ്റ് ചെയ്തു.

കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ സർക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനും സാധിച്ചിട്ടില്ല. പാഠപുസ്തക അച്ചടിയും വിതരണവും കാലതാമസമില്ലാതെ പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം പാലിക്കപ്പെട്ടിട്ടില്ല. ഇതിൽ പ്രതിഷേധിച്ചു എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം ഉടൻ ലഭ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ചും ജില്ലയിലെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചുകൾ നടന്നു.

നിലമ്പൂർ എ.ഇ.ഒ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി യും ആദിവാസി ദലിത് കൂട്ടായ്മയും സംയുക്തമായി നടത്തിയ മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. ചിത്ര നിലമ്പൂർ, സി.എം അനിൽ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ്, ജനറൽ സെക്രട്ടറി സനൽ കുമാർ എന്നിവർ സംസാരിച്ചു.

വണ്ടൂർ ഡി.ഇ.ഒ ഓഫീസ് മാർച്ച് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌ന മിയാൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി ഷരീഫ്, മണ്ഡലം കൺവീനർ യാസിർ മഠത്തിൽ എന്നിവർ സംസാരിച്ചു. പൊന്നാനിയിൽ ജില്ല സെക്രട്ടറി മുഹമ്മദ് ഹംസ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം ഷഹീദ മണമ്മൽ സൻസാരിച്ചു. തിരൂരങ്ങാടിയിൽ ജില്ല സെക്രട്ടറി സാലിഹ് കുന്നക്കാവ് ഉദ്ഘാടനം ചെയ്തു. ഹാദി വള്ളിക്കുന്ന്, വാഹിദ് ചുള്ളിപ്പാറ എന്നിവർ സംസാരിച്ചു. തിരൂരിൽ ജില്ല കമ്മിറ്റിയംഗങ്ങളായ സൽമാൻ താനൂർ, എ.കെ ബാസിത്ത് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP