Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

'അയാൾക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്'; ഇത് വേണോ എന്ന് എന്നോട് പലരും ചോദിച്ചു; കരിയർ അവസാനിക്കും എന്നായിരുന്നു പലരുടേയും പ്രതികരണം; സെയ്ഫ് അലിഖാനുമായുള്ള പ്രണയവിവാഹത്തെ കുറിച്ച് കരീന കപൂർ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡിലെ പ്രിയതാരദമ്പതികളാണ് കരീന കപൂറും സെയിഫ് അലിഖാനും. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനമെടുത്തത്. ഏറെ എതിർപ്പുകൾ നിറഞ്ഞ പ്രണയം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുകയാണ് കരീന. 

ആ തിരുമാനത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചിരുന്നെന്നും ഒരുപാടുപേർ തനിക്ക് താക്കീത് നൽകിയിരുന്നെന്നും കരിയറിൽ വിജയിച്ചുനിൽക്കുമ്പോൾ കല്യാണം എന്ന തിരുമാനവും രണ്ട് മക്കളുള്ള വിവാഹമോചിതനായ ഒരാളെ പങ്കാളിയാക്കാൻ ഒരുങ്ങുന്നതും ഒക്കെയായിരുന്നു പ്രധാന എതിർപ്പുകളെന്ന് കരീന പറയുന്നു.

'ഞാൻ സെയിഫിനെ വിവാഹം ചെയ്യാൻ തിരുമാനിച്ചപ്പോൾ, 'അയാൾക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്', എന്നൊക്കെയാണ് എല്ലാവരും പ്രതികരിച്ചത്. ഇത് വേണോ എന്ന് എന്നോട് പലരും ചോദിച്ചു. കരിയർ അവസാനിക്കും എന്നാണ് അവരിൽ പലരും പറഞ്ഞത്. 'പ്രണയത്തിലാകുന്നത് ഇത്ര വലിയ തെറ്റാണോ?' എന്നായിരുന്നു എന്റെ ചിന്ത. കല്ല്യാണം കഴിക്കുന്നത് ഇത്ര വലിയ ക്രൈം ആണോ?. അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കുന്നതെന്ന് കാണാം എന്ന് തീരുമാനിച്ചു', കരീന പറഞ്ഞു.

അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സെയിഫ് കരീനയുമായി പ്രണയത്തിലായതും ഇരുവരും ജീവിതത്തിൽ ഒന്നിച്ചതും. അമൃതയ്ക്കും സെയിഫിനും രണ്ട് മക്കളുണ്ട്, സാറാ അലി ഖാനും ഇബ്രാഹിം അലി ഖാനും. ഇരുവരും 2004ൽ വിവാഹമോചിതരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP