Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചിക്കൻ വില നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ; നേരത്തെ 100 രൂപയുണ്ടായിരുന്നത് 170 രൂപയായി വർദ്ധിപ്പിച്ചിട്ടും നഷ്ടമാണെന്ന് പരാതി; ഇനിയും വില വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാഭരണകൂടം

ചിക്കൻ വില നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ; നേരത്തെ 100 രൂപയുണ്ടായിരുന്നത് 170 രൂപയായി വർദ്ധിപ്പിച്ചിട്ടും നഷ്ടമാണെന്ന് പരാതി; ഇനിയും വില വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാഭരണകൂടം

സ്വന്തം ലേഖകൻ

കോഴിക്കോട്: ചിക്കൻ വില നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. ലോക്ക്ഡൗണിനെ തുടർന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വിലനിയന്ത്രണം കോഴി വ്യാപാരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ചിക്കൻ വ്യാപാരികൾ പറഞ്ഞു. കോഴിവില ഏകീകരണത്തിന്റെ അടിസ്ഥാനത്തില 1 കിലോ കോഴി ഇറച്ചിക്ക് 170 രൂപയാണ് നിലവിൽ വില നിശ്ചയിച്ചിരിക്കുന്നത്.

ഈ വിലയിൽ വിൽപന നടത്തിയാൽ വ്യാപാരം നഷ്ടത്തിലാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. നേരത്തെ കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിലെ ഫാമുകളിൽ നിന്നുള്ള കോഴികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നാണ് നിലവിൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ചിക്കനെത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന കോഴിയുടെ വില ദിനംപ്രതി 10 രൂപ കണ്ട് വദ്ധിക്കുകയാണ്. ഇന്നത്തെ വിലനിലവാരമനുസരിച്ച് 1 കിലോ കോഴി ഇറച്ചിക്ക് 162 രൂപ സ്ഥാപനത്തിൽ എത്തുമ്പോൾ വരും. കൂടാതെ വാടക, തൊഴിലാളികളുടെ കൂലി, മറ്റു അനുബന്ധ ചെലവുകൾ കൂടിയാകുമ്പോൾ വില 190 രൂപയോളം വരുമെന്ന് വ്യാപാരികൾ പറയുന്നു.

ജില്ലാ ഭരണകൂടം തീരുമാനിച്ച വിലയുടെ അടിസ്ഥാനത്തിൽ വിൽപന നടത്താൻ സാധിക്കാത്തതിനാൽ കോഴിക്കടകൾ പലയിടത്തും അടഞ്ഞുകിടക്കുകയാണ്. പഴയ സ്റ്റോക്ക് ഉള്ള വ്യാപാരികൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നതെന്ന് ചിക്കൻവ്യാപാരസമിതി ഭാരവാഹി പറഞ്ഞു. അതേ സമയം വിലനിയന്ത്രണത്തിൽ മാറ്റം വരുത്താനാകില്ലെന്നാണ് ജില്ലാഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ ഇന്നലെ ഡെപ്യൂട്ടി കലക്ടറുമായി കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. എന്നാൽ 170 രൂപ എന്നുള്ളത് മാറ്റം വരുത്തുകയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അതേസമയം കേരള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ കോഴിയിറച്ചിയുടെ ഇന്നത്തെ വില 173 രൂപയാണ്. തമിഴ്‌നാട്ടിൽ നിന്നു വരുന്ന നാലു മുതൽ അഞ്ച് കിലോ വരെ തൂക്കമുള്ള ഗുണനിലവാരമില്ലാത്ത പാരന്റ് കോഴികൾ ചില കച്ചവടക്കാർ വില കുറച്ച് വിൽക്കുന്നുമുണ്ട്. പക്ഷിപ്പനിയെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫാമുകളിൽ നിന്ന് കോഴികളെ കുറഞ്ഞ വിലയിൽ വിറ്റഴിക്കുകയും കൂട്ടത്തോടെ നശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പലഫാമുകൽലും പുതിയ കോഴികളെ ഇറക്കുകയും ചെയ്തിട്ടില്ല. ഇതാണ് മേഖലയിലെ ചിക്കൻ വ്യാപാരത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP