Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

'ഇത് വ്യക്തമായും ഫാസിസ്റ്റ് സർക്കാർ...ഇനി മിണ്ടാതിരിക്കാൻ കഴിയില്ല': ജാമിയ മില്ലിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ രോഷാകുലനായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്

'ഇത് വ്യക്തമായും ഫാസിസ്റ്റ് സർക്കാർ...ഇനി മിണ്ടാതിരിക്കാൻ കഴിയില്ല': ജാമിയ മില്ലിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ രോഷാകുലനായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യമെമ്പാടും ശക്തി പ്രാപിക്കുമ്പോൾ, പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും പിന്തുണയുമായി നിരവധി പ്രശസ്തരാണ് മുന്നോട്ടുവരുന്നത്. സെലബ്രിറ്റികളായ പലരും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. നാല് മാസത്തോളമായി ട്വിറ്ററിൽ നിന്നും വിട്ടു നിൽക്കികയായിരുന്ന പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് നിലവിലെ സാഹചര്യത്തിൽ തന്റെ മൗനം വെടിഞ്ഞു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

''കാര്യങ്ങൾ അതിരു കടന്നിരിക്കുന്നു .. ഇനി മിണ്ടാതിരിക്കാൻ കഴിയില്ല. ഈ സർക്കാർ വ്യക്തമായും ഫാസിസ്റ്റ് സർക്കാർ ആണ് .. മാത്രമല്ല യഥാർത്ഥത്തിൽ ഒരു വ്യത്യാസം കൊണ്ടുവരാൻ കഴിയുന്ന ശബ്ദങ്ങൾ നിശബ്ദരായിരിക്കുന്നത് കാണുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നു ..'' അനുരാഗ് കശ്യപ് ട്വീറ്റിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP