Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

ദേശീയ ഗെയിംസ് വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: 35-ാം ദേശീയ ഗെയിംസ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനംചെയ്തു.  കേരളീയർക്ക് ആവോളം പ്രശംസ ചൊരിഞ്ഞാണ് വെങ്കയ്യ നായിഡു ഉദ്ഘാടന പ്രസംഗം നടത്തിയത്. കേരളത്തിന്റെ അച്ചടക്കത്തെയും ആത്മസമർപ്പണത്തെയും പുകഴ്‌ത്തിയാണ് നായിഡു സംസാരിച്ചത്. കേരളത്തിന്റെ അഭിമാനമായി മാറാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് കഴിയുമെന്നും നായിഡു പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വാഗതം പറഞ്ഞു. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എസ് രാമചന്ദ്രൻ അദ്ധ്യക്ഷനായി. കേന്ദ്ര കായികമന്ത്രി സർബാനന്ദ സോനോവാളും ചടങ്ങിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP