Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാവോയിസ്റ്റുകളെ രാഷ്ട്രീയത്തടവുകാരായി കാണണമെന്ന് കാനം രാജേന്ദ്രൻ; പൊലീസിന്റേത് മനുഷ്യാവകാശ ലംഘനമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

മാവോയിസ്റ്റുകളെ രാഷ്ട്രീയത്തടവുകാരായി കാണണമെന്ന് കാനം രാജേന്ദ്രൻ; പൊലീസിന്റേത് മനുഷ്യാവകാശ ലംഘനമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

കൊച്ചി: മാവോയിസ്റ്റ് നേതാക്കൾക്കു പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അറസ്റ്റിലായ മാവോയിസ്റ്റുകളെ രാഷ്ട്രീയതടവുകാരായി കാണണമെന്ന് കാനം പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ മനുഷ്യാവകാശലംഘനമാണ് നടക്കുന്നത്. രൂപേഷിന്റെയും ഷൈനയുടെയും മക്കളെ കേസിൽപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും കൊച്ചിയിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ കാനം രാജേന്ദൻ പറഞ്ഞു.

നീറ്റ ജലാറ്റിൻ ഓഫിസിൽ നടന്നത് മാവോയിസ്റ്റ് ആക്രമണമായി കാണാനാകില്ല. മാവോയിസ്റ്റുകളെ വേട്ടയാടാൻ സർക്കാർ ചിലവഴിക്കുന്ന കോടിക്കണക്കിനു രൂപ സാധാരണ ജനങ്ങൾക്കു നൽകുകയാണു വേണ്ടത്. മാവോയിസ്റ്റുകളുടെ രീതി ശരിയല്ലെങ്കിലും അവർ ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തമാണ്. സർക്കാരിനെതിരെ പറയുന്നവരെ മാവോയിസ്റ്റുകളായി ചിത്രീകരിക്കുന്നത് തടയുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP