Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

തോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്

തോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:'തോറ്റാൽ തോറ്റെന്നു പറയണം, അതാണ് അന്തസ്. തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല' തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എം പി.കോൺഗ്രസിൽ തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തകർച്ചയിൽ നേതൃത്വത്തിനെതിരേ രൂക്ഷമായ ഭാഷയിലായിരുന്നു എം പിയുടെ പ്രതികരണം.യുഡിഎഫിൽ ഐക്യമില്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പോലത്തെ മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ലെന്നും മുരളീധരൻ ആഞ്ഞടിച്ചു.സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ തോൽവി അംഗീകരിക്കാതെ വാർത്താ സമ്മേളനം നടത്തിയതിനെ പരസ്യമായി നിരാകരിച്ചാണ് മുരളീധരൻ രംഗത്തെത്തിയത്.


കെ മുരളീധരൻ പറഞ്ഞത്

വടകരയുടെ പഞ്ചായത്തുകളിൽ യുഡിഎഫിന് മുന്നേറ്റമുണ്ടായി. ഈ തകർച്ചയ്ക്കിടയിലും എന്റെ മണ്ഡലത്തിൽ എൽഡിഎഫിന്റെ പഞ്ചായത്തുകൾ തിരിച്ചുപിടിച്ചു. വടകര മുൻസിപാലിറ്റിയിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പയ്യോളിയിൽ നേട്ടമുണ്ടായി. ഇങ്ങനെ ഓരോരുത്തരും സ്വന്തം സ്ഥലങ്ങൾ നോക്കിയിരുന്നെങ്കിൽ നേട്ടമുണ്ടായേനെ. കൊച്ചി കുറേ നാളുകളായി ചില ആളുകളുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ലോക്സഭ മുതൽ തുടങ്ങിയ സൂക്കേടായിരുന്നു.

ഞാനും അടൂർ പ്രകാശും ലോക്സഭയിലേക്ക് പോയയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. പക്ഷേ, എറണാകുളത്ത് ആരുനിന്നാലും ജയിക്കുമായിരുന്നു. അവിടെ സിറ്റിങ് മെമ്പറെ മാറ്റി, എംഎൽഎയെ വെച്ചു. അപ്പോൾത്തന്നെ ജനം പ്രതികരിച്ചിരുന്നു. നിയമസഭയിൽ 22000 വോട്ടിന് ജയിച്ച എറണാകുളം 3000 വോട്ടിലേക്ക് ചുരുങ്ങി. അത് ജനങ്ങളുടെ പ്രതികരണമായിരുന്നു. വെള്ളപ്പൊക്കമായതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന് അന്ന് പറഞ്ഞു.

ജനങ്ങൾ കോൺഗ്രസിനെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ ചില സമയങ്ങളിൽ മുന്നറിയിപ്പ് നൽകുകയാണ്. ആ മുന്നറിയിപ്പ് മനസിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ കോർപറേഷൻ കയ്യിൽനിന്ന് പോയി. വിമതർ കുത്തി മെരുക്കി എന്ന് പറയുന്നതിന്റെ കാരണം എന്താണ്? അവരെങ്ങനെ വിമതരായി? അർഹതപ്പെട്ടവർക്ക് സീറ്റു നൽകാത്തതുകൊണ്ടാണ് അവർ വിനമതരായത്. ഇനി അവർ തിരിച്ചുവരുമോ എന്ന് കണ്ടറിയാം. കാരണം ആകെ അധികാരം എൽഡിഎഫിനൊപ്പമാണ്. അതുകൊണ്ടവർ വിമതന്മാരെ പിടിക്കും. അങ്ങനെ വരുമ്പോൾ തൃശ്ശൂരും കൊച്ചിയിലും എൽഡിഎഫിന് അധികാരം കിട്ടാനാണ് സാധ്യത.

ചുരുക്കിപ്പറഞ്ഞാൽ, ഒരു കെട്ടുറപ്പോടെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടില്ല. എന്തായാലും ജയിക്കും, ഒതുക്കണ്ടവരെയൊക്കെ ഒതുക്കാം എന്ന് കരുതി. അതിന് ജനങ്ങൾ നൽകിയ ശിക്ഷയാണ്.

തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് രോഗം മാറില്ല. ഒരു മേജർ സർജറി വേണം. പക്ഷേ, അതിനുള്ള സമയമില്ല. ഇപ്പോൾ വലിയ ശസ്ത്രക്രിയ നടത്തിയാൽ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥയുണ്ടാവും. അതുകൊണ്ട് കൂട്ടായ ഒരു ആലോചന ആവശ്യമാണ്.

ജംബോ കമ്മറ്റികളെ ആദ്യം പിരിച്ചുവിടണം. ഈ കമ്മറ്റികൾ ഒരു ഭാരമാണ്. എന്തുവന്നാലും കെപിസിസി ഓഫീസിൽ മുറിയടച്ചിട്ടിരുന്ന് ചർച്ച നടത്തും. അവിടെയാണല്ലോ ആലോചനകൾ നടക്കുന്നത്. ഞങ്ങളൊക്കെ പുറത്തിരിക്കും. ഒരു അർഹതയുമില്ലാത്ത ചില ആളുകൾ ഭാരവാഹികളായി വരും. പ്രവർത്തിക്കുന്നവർ മുഴുവൻ പുറത്താവും.

വിമർശിക്കുന്നവരെ ശരിപ്പെടുത്തുക. ഇങ്ങനെപോയാൽ ഈ ഫലം തന്നെയായിരിക്കും ഭാവിയിലും. അത് ഒഴിവാക്കണമെങ്കിൽ എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൂട്ടായ ചർച്ച നടത്തി പരിഹാരമുണ്ടാക്കണം. ആരും സ്ഥാനമൊഴിയണമെന്നൊന്നും ഞാൻ പറയുന്നില്ല. എസ്‌ക് മാറി വൈ വന്നാലൊന്നും രക്ഷപെടില്ല. അത്തരം ട്രീറ്റ്മെന്റുകൊണ്ടൊന്നും കാര്യം നടക്കില്ല. മുതിർന്നവരെ വിശ്വാസത്തിലെടുത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി ഒരു സംവിധാനമുണ്ടാക്കിയാൽ വിജയിക്കാൻ കഴിയും.

പൂർണ ആരോഗ്യവാനാണ്, പക്ഷേ വെന്റിലേറ്ററിൽ കിടക്കുകയാണെന്നാണ് കെപിസിസി അധ്യക്ഷന്റെ വാക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി. നമ്മൾ പറയുന്നതൊക്കെ ഞങ്ങൾ കാണുന്നുണ്ടെന്ന യാഥാർത്ഥ്യം നമ്മളെങ്കിലും മനസിലാക്കണം. സ്പനയും സ്വർണവും കള്ളക്കടത്തും മയക്കുമരുന്നും എല്ലാമുള്ള സാഹചര്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. നായനാരുടെയും അച്യുതാനന്ദന്റെയുമൊക്കെ കാലത്ത് ഇതിനേക്കാൾ എത്രയോ നല്ല കാലമായിരുന്നു. അന്ന് പോലും ആ സർക്കാരുകളെ നിഷ്പ്രയാസം പുറത്താക്കാൻ കഴിഞ്ഞു. ജില്ലാ കൗൺസിലുകളിൽ എല്ലാം നഷ്ടപ്പെട്ടപ്പോഴും നിയമസഭ പിടിക്കാൻ കഴിഞ്ഞു. അതെല്ലാം അന്ന് നയിച്ച നേതാക്കൾക്ക് പാർട്ടി ജയിക്കണമെന്ന് ഉണ്ടായിരുന്നു. ഇപ്പോൾ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്തണമെന്ന ചിന്താഗതിയാണ്. ആത്മപരിശോധന നടത്തണം. മന്ത്രിയാവാനും മുഖ്യമന്ത്രിയാവാനുമൊക്കെ തയ്യാറെടുത്ത് നിൽക്കുന്നവർ അതനുസരിച്ച് പെരുമാറണം. എങ്ങനെയാണ് സഹായിക്കേണ്ടതെന്ന് പറഞ്ഞാൽ ഞങ്ങൾ സഹായിക്കും. പക്ഷേ, ഇതിന്റെ ക്ഷീണം പ്രവർത്തരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതാണ്. പ്രവർത്തകരുടെ തെരഞ്ഞെടുപ്പിന് നേതാക്കൾ തമ്മിൽതല്ലുന്നു. ഇനി നേതാക്കന്മാരുടെ തെരഞ്ഞെടുപ്പിന് പ്രവർത്തകർ ഒന്നിച്ച് നിൽക്കണമെന്ന് പറഞ്ഞാൽ, അതവർക്ക് സഹിക്കാൻ പറ്റില്ല. തോറ്റിട്ടെന്നപോലെ ജയിച്ചിട്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP