Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ പ്രോട്ടോക്കോൾ ലംഘിച്ചു; രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ ധർമടത്ത് റോഡ് ഷോ നടത്തി; നെഗറ്റീവായി നിശ്ചിതദിവസം നിരീക്ഷണത്തിൽ കഴിയാൻ തയ്യാറായില്ല; മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ യൂത്ത് കോൺഗ്രസിന്റെ പരാതി

കോവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ പ്രോട്ടോക്കോൾ ലംഘിച്ചു; രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ ധർമടത്ത് റോഡ് ഷോ നടത്തി; നെഗറ്റീവായി നിശ്ചിതദിവസം നിരീക്ഷണത്തിൽ കഴിയാൻ തയ്യാറായില്ല; മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ യൂത്ത് കോൺഗ്രസിന്റെ പരാതി

കെ വി നിരഞ്ജൻ

കോഴിക്കോട്: നിരവധി തവണ കോവിഡ് ആരോഗ്യ പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പകർച്ച വ്യാധി നിയന്ത്രണ മാനദണ്ഡങ്ങൾ എല്ലാം ലംഘിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന് പത്ര, ദൃശ്യമാധ്യമങ്ങളിലെ വാർത്തകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ആളുകൾ കൂട്ടംകൂടി മുഖ്യമന്ത്രിയെ യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയിൽ ഉണ്ടായി. ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിനു ഭീഷണിയാകുന്ന തരത്തിൽ പ്രവൃത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്ന് ആർ ഷഹിൻ നൽകിയ പരാതിയിൽ പറയുന്നു. നിരവധി തവണയാണ് പിണറായി വിജയൻ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

രോഗലക്ഷണങ്ങൾ ഉള്ളപ്പോഴാണ് മുഖ്യമന്ത്രി ധർമടത്ത് റോഡ് ഷോ നടത്തിയത്. ഏപ്രിൽ നാലിനാണ് മുഖ്യമന്ത്രിക്ക് രോഗ ലക്ഷണം ഉണ്ടായതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ തന്നെ വ്യക്തമാക്കിയതാണ്. കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിപിഇ കിറ്റ് ധരിക്കാതെ അകമ്പടിയോടു കൂടിയായിരുന്നു ആശുപത്രിയിൽ എത്തിയത്. കോവിഡ് നെഗറ്റീവായെങ്കിലും നിശ്ചിത ദിവസം നിരീക്ഷണത്തിൽ കഴിയാനും തയ്യാറായില്ല. ഇതിന് പുറമെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഭാര്യയ്‌ക്കൊപ്പമാണ് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ മുഖ്യമന്ത്രി മടങ്ങിയത്.

കാറിൽ ഡ്രൈവർ ഉൾപ്പെടെ ഉണ്ടായിരുന്ന സാഹചര്യത്തിൽ രോഗം മന: പൂർവം പകർത്തുന്നതിന് തുല്യമാണിത്. സർക്കാർ തന്നെ പുറത്തിറക്കിയ ഉത്തരവുകളെയും നിർദ്ദേശങ്ങളെയും പരിഹസിക്കുന്ന തരത്തിൽ മുഖ്യമന്ത്രി പെരുമാറിയത് പൊതുസമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നത്. കോവിഡ് വ്യാപന ഘട്ടത്തിൽ പ്രതിരോധ നടപടികളെയാകെ തുരങ്കം വയ്ക്കുന്ന തരത്തിലേക്ക് മുഖ്യമന്ത്രിയുടെ നടപടികൾ മാറിയെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രവാസികളെയടക്കം മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് കേരളത്തോട് മാപ്പു പറയണമെന്നും ആർ ഷഹിൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP