Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

പത്ത് ഏക്കർ ഭൂമിയിൽ 28 സെന്റ് ഒഴികെ ബാക്കി മുഴുവൻ ഭൂമിയും ഒമ്പതു മക്കൾക്കായി വീതിച്ചു നൽകി; എന്നിട്ടും 90കാരനും ഭാര്യയും തമാസിക്കുന്ന കിടപ്പാടം ആവശ്യപ്പെട്ട് രണ്ടാമത്തെ മകന്റെ ക്രൂര മർദ്ധനം: നിലത്തിട്ട് ചവിട്ടി മെതിച്ചതിനെ തുടർന്ന് വാരിയെല്ലുകൾ തകർന്ന വയോധികൻ ആശുപത്രിയിൽ

പത്ത് ഏക്കർ ഭൂമിയിൽ 28 സെന്റ് ഒഴികെ ബാക്കി മുഴുവൻ ഭൂമിയും ഒമ്പതു മക്കൾക്കായി വീതിച്ചു നൽകി; എന്നിട്ടും 90കാരനും ഭാര്യയും തമാസിക്കുന്ന കിടപ്പാടം ആവശ്യപ്പെട്ട് രണ്ടാമത്തെ മകന്റെ ക്രൂര മർദ്ധനം: നിലത്തിട്ട് ചവിട്ടി മെതിച്ചതിനെ തുടർന്ന് വാരിയെല്ലുകൾ തകർന്ന വയോധികൻ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

വണ്ണപ്പുറം: തൊണ്ണൂറുകാരനായ പിതാവും മാതാവും താമസിച്ചിരുന്ന കിടപ്പാടം എഴുതി നൽകാത്തതിന് വിമുക്ത ഭടനായ മകന്റെ ക്രൂര മർദ്ധനം.നിലത്തിട്ട് ചവിട്ടിയും ശ്വാസം മുട്ടിച്ചും മുഖത്തടിച്ചു മുള്ള മകന്റെ കൊടും ക്രൂരതയ്‌ക്കൊടുവിൽ വയോധികന്റെ വാരിയെല്ലുകൾ തകർന്നതായി പരാതി. വണ്ണപ്പുറം പുത്തൻപുരയിൽ (കൊളന്തയിൽ) മാധവൻ (90) ആണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. ഒൻപതു മക്കളുള്ള മാധവന്റെ രണ്ടാമത്തെ മകൻ ശശിക്കെതിരേയാണ് പരാതി നൽകിയത്.

വീടും സ്ഥലവും തന്റെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ശശി പിതാവിനെ അതി ക്രൂരമായി ആക്രമിച്ചത്. വണ്ണപ്പുറത്തിന് സമീപം വെൺമറ്റത്തുള്ള തറവാട്ടു വീട്ടിൽവച്ചാണ് സംഭവം. ഭൂമി എഴുതി നൽകണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ശശി ഭീഷണിപ്പെടുത്തിയെന്നും മാധവൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മകന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതിരുന്നപ്പോൾ കട്ടിലിൽനിന്ന് കഴുത്തിൽ പിടിച്ചുയർത്തി ഭിത്തിയോടുചേർത്ത് ശ്വാസംമുട്ടിക്കുകയും ചെയ്തു. കരഞ്ഞപ്പോൾ മുഖത്തിടിക്കുകയും നിലത്ത് തള്ളിയിട്ട് ശരീരത്തിൽ കയറിനിന്ന് ചവിട്ടി മെതിക്കുകയും ചെയ്തു. കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാരും മറ്റൊരു മകനുമാണ് തന്നെ രക്ഷിച്ചതെന്നും മാധവൻ പറയുന്നു.

ഗുരുതരമായി പരിക്കേറ്റ മാധവനെ നാട്ടുകാർ ആദ്യം കാളിയാർ പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. പൊലീസ് പറഞ്ഞതനുസരിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയ കാളിയാർ പൊലീസ് ചവിട്ടേറ്റ് വാരിയെല്ലൊടിഞ്ഞ കാര്യവും സ്ഥിരീകരിച്ചു.

പത്തേക്കർ സ്ഥലമാണ് മാധവനുണ്ടായിരുന്നത്. 28 സെന്റൊഴികെ ബാക്കിയെല്ലാം മക്കൾക്ക് എഴുതിനൽകി. ഇവിടെയാണ് ഭാര്യയുമായി മാധവൻ താമസിക്കുന്നത്. ഈ വസ്തു എഴുതി നൽകണമെന്നാവശ്യപ്പെട്ട് ശശി നിരന്തരം ഭീഷണിപ്പെടുത്തുകയും മർദിക്കാറുമുണ്ടെന്ന് മാധവൻ പറഞ്ഞു. ഇതിനുമുമ്പ് ആറുപ്രാവശ്യം മർദനമേറ്റപ്പോഴും പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വേണ്ട നടപടികളുണ്ടായില്ല. തൊട്ടടുത്തുതന്നെയാണ് ശശി താമസിക്കുന്നത്. ആശുപത്രിയിൽനിന്ന് വീട്ടിലേക്കുപോകാൻ ഭയമാണെന്നും മാധവൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP