Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69; കൂടുതൽ വിജയികൾ ഉള്ള ജില്ല കോട്ടയം; കുറവ് തിരുവനന്തപുരത്ത്; 71,831 പേർക്ക് ഫുൾ എ പ്ലസ്; ഏറ്റവും അധികം എ പ്ലസുകൾ നേടിയ ജില്ലയായി മലപ്പുറം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69; കൂടുതൽ വിജയികൾ ഉള്ള ജില്ല കോട്ടയം; കുറവ് തിരുവനന്തപുരത്ത്; 71,831 പേർക്ക് ഫുൾ എ പ്ലസ്; ഏറ്റവും അധികം എ പ്ലസുകൾ നേടിയ ജില്ലയായി മലപ്പുറം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.69 ശതമാനം പേർ വിജയിച്ചു. 71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കോട്ടയം റവന്യു ജില്ല (99.92%). കുറവ് തിരുവനന്തപുരം. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത് (4934).

4,27,105 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.7 ശതമാനത്തോടെ റെക്കോഡ് വിജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണ 99.7 ആയിരുന്നു വിജയശതമാനം. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എല്ലാ വിദ്യാർത്ഥികളെയും മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.

ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4,934 പേർക്കാണ് ജില്ലയിൽ എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്ത് മലപ്പുറം ആയിരുന്നു.ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയത്താണ് (99.92 ശതമാനം). കുറവ് തിരുവനന്തപുരത്തും (99.08 ശതമാനം). പാലാ വിദ്യാഭ്യാസ ജില്ലയിൽ 100 ശതമാനം വിജയമാണ്. 892 സർക്കാർ സ്‌കൂളികൾക്ക് 100 ശതമാനം വിജയം നേടി.ലക്ഷദ്വീപിൽ 285 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 277 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. അതായത് 97.19 ശതമാനം.

ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിന് നാളെ മുതൽ പതിനഞ്ച് വരെ അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു. മെയ്‌ 28 മുതൽ ജൂൺ ആറ് വരെയാണ് സേ പരീക്ഷ. അടുത്തവർഷം മുതൽ പരീക്ഷാ രീതിയിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നും ഓരോ വിഷയത്തിലും ജയിക്കാൻ മിനിമം പന്ത്രണ്ട് മാർക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. കൈറ്റിന്റെ 'സഫലം 2024' മൊബൈൽ ആപ്പിലൂടെയും ഫലമറിയാം. റിസൽട്ട് അനാലിസിസ് എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ റിസൽട്ട് ലഭിക്കും.

https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP