Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

കന്നിസംവിധാന ചിത്രമായ റോക്കട്രി: ദി നമ്പി എഫക്റ്റിന് ദേശീയ പുരസ്‌കാരം; പിന്നാലെ ആർ മാധവനെ തേടി പുതിയ അംഗീകാരം; പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമനം; നടനും സംവിധായകനുമായുള്ള അനുഭവ പരിചയം സ്ഥാപനത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് കേന്ദ്രസർക്കാർ; പ്രതീക്ഷയ്ക്ക് ഒത്തുയരാൻ തന്നാലാവും വിധം എല്ലാം ചെയ്യുമെന്ന് മാധവനും

കന്നിസംവിധാന ചിത്രമായ റോക്കട്രി: ദി നമ്പി എഫക്റ്റിന് ദേശീയ പുരസ്‌കാരം;  പിന്നാലെ ആർ മാധവനെ തേടി പുതിയ അംഗീകാരം; പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമനം; നടനും സംവിധായകനുമായുള്ള അനുഭവ പരിചയം സ്ഥാപനത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് കേന്ദ്രസർക്കാർ; പ്രതീക്ഷയ്ക്ക് ഒത്തുയരാൻ തന്നാലാവും വിധം എല്ലാം ചെയ്യുമെന്ന് മാധവനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനും ഗവേണിങ് കൗൺസിൽ ചെയർമാനുമായി നടനും സംവിധായകനുമായ ആർ മാധവനെ കേന്ദ്രസർക്കാർ നിയമിച്ചു. ശേഖർ കപൂറിനു പകരമാണ് അദ്ദേഹം എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (ട്വിറ്റർ) നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്‌സിൽ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അദ്ദേഹത്തിന്റെ അനുഭവ പരിചയം സ്ഥാപനത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

'പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ട മാധവന് ഹൃദയപൂർവ്വമുള്ള ആശംസകൾ. നിങ്ങളുടെ വിശാലമായ അനുഭവപരിചയവും മൂല്യബോധവും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നും പോസിറ്റീവ് ആ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നും എനിക്ക് ഉറപ്പുണ്ട്', അനുരാഗ് താക്കൂർ കുറിച്ചു. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് മാധവൻ ഇതിന് പ്രതികരിച്ചിട്ടുമുണ്ട്.' ഈ ആദരവിനും ആശംസകൾക്കും വളരെ നന്ദി ഠാക്കൂർജി. എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി പ്രവർത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.'' മാധവൻ എഴുതി

മാധവൻ സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയ്ക്ക് നേരത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ രചനയും മാധവൻ ആയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ഈ സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും വൈറലായിരുന്നു.

1996 ൽ പുറത്തെത്തിയ ഇസ് രാത് കി സുബാ നഹീ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെയാണ് മാധവന്റെ സിനിമാ പ്രവേശം. 2000 ൽ പുറത്തെത്തിയ മണി രത്‌നം ചിത്രം അലൈപായുതേ ആണ് മാധവനെ ശ്രദ്ധേയനാക്കിയത്. മൂന്ന് പതിറ്റാണ്ടോളം നീളുന്ന കരിയറിൽ ഹിന്ദിയും തമിഴും കൂടാതെ ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP