Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

അമേഠിയിൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ റോബർട്ട് വാധ്രയ്ക്കായി പോസ്റ്ററുകൾ; അമേഠിയിൽ പ്രിയങ്കയുടെ ഭർത്താവ് മത്സരിക്കുമോ? രാഹുലിന്റെ നിലപാട് നിർണ്ണായകം

അമേഠിയിൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ റോബർട്ട് വാധ്രയ്ക്കായി പോസ്റ്ററുകൾ; അമേഠിയിൽ പ്രിയങ്കയുടെ ഭർത്താവ് മത്സരിക്കുമോ? രാഹുലിന്റെ നിലപാട് നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: അമേഠിയിൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ റോബർട്ട് വാധ്രയ്ക്കായി പോസ്റ്ററുകൾ. ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിനു പുറത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്ര അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകണമെന്നാണ് ആവശ്യം. ഇവിടെ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് പുതിയ പോസ്റ്റർ രാഷ്ട്രീയം.

നേരത്തേ, മണ്ഡലത്തിൽ മത്സരിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ച് റോബർട്ട് വാധ്ര രംഗത്തെത്തിയിരുന്നു. ജനം തന്റെ സ്ഥാനാർത്ഥിത്വം ആവശ്യപ്പെടുന്നുവെന്നാണു വാധ്ര പറഞ്ഞത്. രാഹുൽ ഗാന്ധിയെ അമേഠിയിൽ സ്ഥാനാർത്ഥിയാകാൻ വെല്ലുവിളിച്ച് കഴിഞ്ഞദിവസം ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണു വാധ്രയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിയാണു രാഹുലിനെ പരാജയപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മെയ്‌ 20നാണ് അമേഠിയിൽ വോട്ടെടുപ്പ്. പാർട്ടി ആവശ്യപ്പെട്ടാൽ അമേഠിയിലും മത്സരിക്കുമെന്ന് രാഹുൽ സൂചന നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP