Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഓരോ ദിവസവും തലയിൽ പ്രത്യക്ഷപ്പെടുന്നത് ഓരോ നിറത്തിലുള്ള തൊപ്പികൾ; എവിടെ നിന്നാണ് വന്നത് എന്നും എവിടെയാണ് ഉറങ്ങുന്നത് എന്നും ആർക്കുമറിയില്ല; കാൽതൊട്ട് വണങ്ങിയും കുടിച്ച് ഉപേക്ഷിക്കുന്നത് പ്രസാദമാക്കിയും ഭക്തർ; തിരുവണ്ണാമലയിലെ തൊപ്പിയമ്മയുടെ യാഥാർത്ഥ്യമെന്ത്?

ഓരോ ദിവസവും തലയിൽ പ്രത്യക്ഷപ്പെടുന്നത് ഓരോ നിറത്തിലുള്ള തൊപ്പികൾ; എവിടെ നിന്നാണ് വന്നത് എന്നും എവിടെയാണ് ഉറങ്ങുന്നത് എന്നും ആർക്കുമറിയില്ല; കാൽതൊട്ട് വണങ്ങിയും കുടിച്ച് ഉപേക്ഷിക്കുന്നത് പ്രസാദമാക്കിയും ഭക്തർ; തിരുവണ്ണാമലയിലെ തൊപ്പിയമ്മയുടെ യാഥാർത്ഥ്യമെന്ത്?

എം റിജു

നിതക തകരാറുമുലം വാലുപോലുള്ള ഒരു ദശയുമായി ജനിച്ച കുട്ടിയെ ഹനുമാൻ സ്വാമിയുടെ അവതാരമാക്കിയും, മാലിന്യത്തിനുള്ളിൽ ജീവിക്കുന്ന മാനസിക രോഗിയെ ചവറുദേവനാക്കിയതുമായ ചരിത്രമുള്ള നാടാണ് ഇന്ത്യ. ഇപ്പോളിതാ അതുപോലെ തമിഴ്‌നാട്ടിലെ തീർത്ഥാടന നഗരമായ തിരുവണ്ണാമലയിൽ ഒരു പുതിയ ആൾദൈവം പ്രത്യക്ഷപ്പെട്ടിരിക്കയാണ്. ജനം അവരെ തൊപ്പിയമ്മ എന്നാണ് വിളിക്കുന്നത്. മുഷിഞ്ഞ നീളൻ പാവാടയും ഫുൾകൈ ഷർട്ടും വേഷമിട്ട ഇവർ ഓരോ ദിവസം ഓരോ തൊപ്പി ധരിക്കുന്നതുമൂലമാണ് ഈ പേര് വന്നത്. അവരുടെ ഒപ്പം നടക്കാനും അവർ കഴിച്ചുപേക്ഷിക്കുന്നതും കുടിച്ച് ഉപേക്ഷിക്കുന്നതും പ്രസാദമായി സ്വീകരിക്കാനും നിരവധി പേരാണുള്ളത്. തിരുവണ്ണാമലൈയിലെ റോഡുകളിലൂടെ നടന്നു നീങ്ങുന്ന ഇവരുടെ നൂറുകണക്കിന് വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ.

ഇപ്പോൾ തമിഴക സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ് തൊപ്പിയമ്മ. അലസമായ മുടിയും വിചിത്രമായ പെരുമാറ്റവുമാണ് ഇവർക്ക്. സദാ പിറുപിറുത്തുകൊണ്ടിരിക്കും. ഇങ്ങനെ പിറുപിറുക്കുന്നതിലുടെ അവർ വിചിത്രമായ ഭാഷയിലാണ് സംസാരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

മാനസിക വെല്ലുവിളിയുള്ള സ്ത്രീ

ഫേസ്‌ബുക്കിലും എക്സിലുമെല്ലാം ഇപ്പോൾ തൊപ്പിയമ്മ ട്രൻഡിങ്ങ് ആയിരിക്കയാണ്. അമ്മയ്‌ക്കൊപ്പം നടക്കാൻ ഭാഗ്യം ലഭിച്ചു എന്നുപറഞ്ഞ് നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. ഒരു വിഡിയോയിൽ ഇവർ നടന്നുപോകുമ്പോൾ ആളുകൾ കൂപ്പുകൈകളോടെ സ്വീകരിക്കുന്നതും അവർക്ക് നടക്കാൻ വഴിയൊരുക്കുന്നതും കാണാം. മറ്റൊരു വിഡിയോയിൽ തെരുവിലൂടെ നടന്ന് പോകുന്നതിനിടയിൽ അവർ കുടിച്ച് ഉപേക്ഷിക്കുന്ന പേപ്പർ കപ്പ് ആളുകൾ വഴിപാടായി സ്വീകരിക്കുന്നത് കാണാം.

തമിഴ്‌നാട്ടിലെ പ്രധാന തീർത്ഥാടന-വാണിജ്യ-വിനോദസഞ്ചാര കേന്ദ്രവും ക്ഷേത്ര നഗരവുമാണ് തിരുവണ്ണാമലൈ. തിരുവണ്ണാമലൈ പട്ടണത്തിലെ പ്രസിദ്ധമായ അരുണാചലേശ്വർ ക്ഷേത്രത്തിൽ വർഷംതോറും അരങ്ങേറാറുള്ള കാർത്തികോത്സവം നിരവധി ഭക്തരെയാണ് ഇങ്ങോട്ട് ആകർഷിക്കുന്നത്. ഒരു ആത്മീയ കേന്ദ്രം എന്ന കീർത്തിയുള്ളതിനാൽ തിരുവണ്ണാമലയിൽ നടക്കുന്ന കാര്യങ്ങൾക്ക് ഏറെ പ്രാധാന്യം കിട്ടാറുണ്ട്.

സംഭവം വാർത്തയാതോടെ തമിഴ്‌നാട്ടിലെ യുക്തിവാദി പ്രവർത്തകരായ ദ്രാവിഡ കഴകവും, പെരിയോർ മനീതി സംഘവും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇവർ ദൈവമല്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്നും ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നുമാണ് ഇവിടം സന്ദർശിച്ച തമിഴ്‌നാട് യുക്തിവാദികൾ പറയുന്നത്. എവിടെയാണ് കഴിയുന്നതെന്നോ എങ്ങനെ തിരുവണ്ണാമലയിൽ എത്തിയെന്നോ ആർക്കും അറിയില്ല. ക്ഷേത്രത്തിന് ചുറ്റും അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായിട്ട് ഇവരെ കാണാം എന്നാണ് പറയുന്നത്.

എന്നാൽ ഇതൊന്നും ശരിയല്ല എന്നാണ് ദ്രാവിഡ കഴകം പ്രസിഡന്റ് എം കലേശൻ പറയുന്നത്. ഇവർ പിച്ചയെടുത്ത് കിട്ടുന്ന പണം കൊണ്ട് വൈകീട്ട് തിരുവണ്ണാമലയിൽ നിന്ന് തൊപ്പി വാങ്ങിക്കുകയാണ്. ഇത് ഭാണ്ഡത്തിൽവെച്ച് അതിരാവിലെ ധരിക്കയാണ്. അല്ലാതെ ഓരോ ദിവസവും ഓരോ തൊപ്പി തലയിൽ പൊട്ടിമുളക്കുകയല്ല. ക്ഷേത്രത്തിനടത്തുള്ള ഒരു കടത്തിണ്ണയിലാണ് താമസം. അല്ലാതെ ഇവർ എവിടെ നിന്നാണ് വരുന്നത് എന്ന് അറിയില്ല എന്ന വാദം ശരിയല്ല എന്ന് കലേശൻ പറയുന്നത്. ഇവർക്ക് അടിയന്തരമായി വൈദ്യസഹായം നൽകണമെന്നും തമിഴ്‌നാട് ദ്രാവിഡ കഴകം പ്രവർത്തകർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP