Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

സുന്നികളല്ലാത്ത മുസ്ലീങ്ങൾ മരിച്ചാൽ മയ്യത്ത് കട്ടിൽപോലും പള്ളിക്കമ്മിറ്റി അനുവദിക്കില്ല! സ്വന്തം നിലയിൽ ഖബർ കുഴിച്ച് മറവുചെയ്യണം, മയ്യത്ത് നമസ്‌കാരത്തിന് മഹല്ല് ഖത്തീബും പങ്കെടുക്കില്ല: കായലം മഹല്ല് കമ്മിറ്റിയുടെ വിചിത്ര ഉത്തരവ് ഇങ്ങനെ

സുന്നികളല്ലാത്ത മുസ്ലീങ്ങൾ മരിച്ചാൽ മയ്യത്ത് കട്ടിൽപോലും പള്ളിക്കമ്മിറ്റി അനുവദിക്കില്ല! സ്വന്തം നിലയിൽ ഖബർ കുഴിച്ച് മറവുചെയ്യണം, മയ്യത്ത് നമസ്‌കാരത്തിന് മഹല്ല് ഖത്തീബും പങ്കെടുക്കില്ല: കായലം മഹല്ല് കമ്മിറ്റിയുടെ വിചിത്ര ഉത്തരവ് ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: സാധാരണ ചാതുർവർണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും പേരിൽ ഹിന്ദുമതമാണ് ഏറ്റവും കൂടുതൽ വിമർശന വിധേയമാവാറ്. എന്നാൽ ഇത്തരംകാര്യങ്ങൾ ഇല്‌ളെന്ന് പറയുന്ന മുസ്ലിം സമുദായത്തിലും അതിശക്തമായ വിഭാഗീയത നിലനിൽക്കുന്നതായാണ് അടുത്തകാലത്തുവരുന്ന ചില റിപ്പോർട്ടുകൾ. കോഴിക്കോട് ജില്ലയിലെ കായലത്തെ മഹല്ല് കമ്മിറ്റി ഈയിടെ ഇറക്കിയ വിചിത്ര ഉത്തരവ് നോക്കുക. സുന്നികളല്ലാത്ത മുസ്ലീങ്ങൾ മരിച്ചാൽ മയ്യത്ത് കട്ടിൽ, കല്ല്, സ്‌ളാബ്, ഖബർ കുഴിക്കുന്ന ഉപകരണങ്ങൾ എന്നിവ പള്ളികമ്മിറ്റി അനുവദിക്കുന്നതല്‌ളെന്ന അറിയിപ്പാണ് ഇവർ നാട്ടിലെങ്ങും പതിച്ചത്.

കായലം മുഹമ്മദിയ്യജുമാഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെയും ബ്രാഞ്ച് മഹല്ലുകളായ പെരുമണ്ണ പാറ, പള്ളിക്കടവ്, ഊർക്കടവ് മഹല്ല് കമ്മിറ്റിയുടെയും ഭാരവാഹികൾ സംയുക്തമായി എടുത്ത തീരുമാനമാണിതെന്നാണ് നോട്ടീസിൽ അവകാശപ്പെടുന്നത്. തബ്ലീഗ് ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, വ്യാജ ത്വരീഖത്ത് തുടങ്ങിയ പ്രസ്ഥാനക്കാർ കായലം, പെരുമണ്ണ പാറ, പള്ളിക്കടവ്, ഊർക്കടവ് മഹല്ലുകളിൽ മരിച്ചാൽ കായലം മഹല്ല് കമ്മിറ്റിയുടെ അനുവാദം നേടി സ്വന്തംനിലയിൽ ഖബർ കുഴിച്ച് മറവുചെയ്യണം. പള്ളിയുമായി ബന്ധപ്പെട്ട മയ്യത്ത് കട്ടിൽ, കല്ല്, സ്‌ളാബ്, ഖബർ കുഴിക്കാനുള്ള ഉപകരണങ്ങൾ ഒന്നും നൽകില്ല.

സുന്നികളല്ലാത്തവരുടെ മയ്യത്ത് നമസ്‌കാരത്തിനും അനുബന്ധ ചടങ്ങുകൾക്കും മഹല്ല് ഖത്തീബും മുഅദ്ദിനും കമ്മിറ്റി ഭാരവാഹികളും പങ്കടെുക്കില്ല. എന്നാൽ, കായലം മഹല്ല് കമ്മിറ്റിക്ക് നൽകേണ്ട വാർഷിക വരിസംഖ്യ ഓരോ മെംബർമാരും കൃത്യമായി നൽകി രസീതി വാങ്ങണ്ടേതാണെന്നും നോട്ടീസിലുണ്ട്. മഹല്ലിലും സമീപപ്രദേശങ്ങളിലും നിർദേശങ്ങൾ പോസ്റ്ററായും ഫ്‌ളക്‌സ് ബോർഡ് ആയും പതിച്ചിട്ടുണ്ട്.

വിവാദ ഉത്തരവ് ചില പത്രങ്ങളിൽ വാർത്തയായതോടെ മഹല്ലിൽ നിന്നുതന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കായലം മഹല്ലിനെ പൊതുസമൂഹത്തിൽ ഒറ്റപ്പെടുത്താനേ നടപടി ഉതകൂ എന്നാണ് ഇവരുടെ നിലപാട്. മഹല്ല് കമ്മിറ്റിയുടെ നിയമവിരുദ്ധ നടപടിക്കെതിരെ വഖഫ് ബോർഡിനെയും കോടതിയെയും സമീപിക്കുമെന്ന് ചില മുതിർന്ന അംഗങ്ങൾ അറിയിച്ചു.

എന്നാൽ പള്ളികമ്മിറ്റിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പുത്തനാശയക്കാർ നോട്ടീസടിക്കുകയും വ്യക്തിഹത്യ നടത്തുകയും പള്ളിഭരണഘടന അനുസരിക്കാതിരിക്കുകയും ചെയ്യന്നതിനാലാണ് ഇത്തരം നടപടിക്ക് മുതിർന്നതെന്ന് കായലം പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ് സി.വി. അഹമ്മദിന്റെ വാദം. സുന്നി പ്രസ്ഥാനത്തിൽപെടാത്ത മുസ്ലിംകൾക്ക് മഹല്ലിലെ പൊതുസൗകര്യങ്ങൾ നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യനുള്ള കായലം മുഹമ്മദിയ്യ ജുമുഅത്ത്പള്ളി പരിപാലനകമ്മിറ്റിയുടെ വിചിത്രതീരുമാനത്തിനെതിരെ വഖഫ് ബോർഡിനും ന്യൂനപക്ഷമനുഷ്യാവകാശ കമീഷനുകൾക്കും സിറ്റി പൊലീസ് കമീഷണർക്കും നാട്ടുകാർ ഒപ്പിട്ട പരാതി സമർപ്പിച്ചു. എ.പി, ഇ.കെ സുന്നിവിഭാഗങ്ങൾ ഭരിക്കുന്ന മഹല്ലിൽ തങ്ങൾക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടി. മരണം, വിവാഹം തുടങ്ങിയ വിഷയങ്ങളിൽ തങ്ങളെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യന്ന തീരുമാനമാണ് കമ്മിറ്റി സീകരിച്ചിരിക്കുന്നതെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

അതിനിടെ വിവാദ തീരുമാനം അറിയിച്ച് ഉപമഹല്ലുകളിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ ചിലയിടങ്ങളിൽ അംഗങ്ങൾതന്നെ നീക്കംചെയ്തു. പള്ളിക്ക് സ്ഥലം വഖഫ് ചെയ്ത പള്ളിയാറം കുന്നത്ത് ചേക്കുഹാജിയുടെ പേരമകനും മഹല്ല് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും പരിസ്ഥിതിപ്രവർത്തകനുമായ പി.കെ.എം. ചേക്കു വിവാദ തീരുമാനത്തിനെതിരെ രംഗത്തുവന്നു. മഹല്ലിലെ മുസ്ലിംകൾ മരിച്ചാൽ എല്ലാവിധ സഹായവും മഹല്ല് കമ്മിറ്റി നൽകണമെന്നാണ് തന്റെ പിതാവ് എഴുതിവച്ചതെന്നും മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന ഈ തീരുമാനത്തിനെതിരെ പ്രതിരോധം സംഘടിപ്പിക്കുമെന്നും അദ്ദഹേം പറഞ്ഞു. മഹല്ലിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്നും മുസ്ലിം ലീഗ് പ്രവർത്തകർ അതിൽ പങ്കാളികളാവരുതെന്നും കമ്മിറ്റി അംഗങ്ങളോട് തീരുമാനത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് കെ. മൂസമൗലവി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP