Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഷെയിനിന്റെ രീതി തെറ്റ്; നിർമ്മാതാക്കൾ സിനിമ ഉപേക്ഷിക്കരുതെന്ന് ഫെഫ്ക; കൂട്ടായ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ; അച്ചടക്കലംഘനത്തെ ന്യായീകരിക്കുന്നില്ല, വിലക്കിയത് തെറ്റ്; 50-60 വയസുള്ള ആളുകൾ ഇരുന്ന് ഇരുപത്തിരണ്ടുകാരനെ വിധിക്കുമ്പോൾ; അവരൊക്കെ ആ പ്രായത്തിൽ എന്തൊക്കെയാണു ചെയ്തിരുന്നതെന്ന് ചിന്തിക്കണമെന്നും രാജീവ് രവി

ഷെയിനിന്റെ രീതി തെറ്റ്; നിർമ്മാതാക്കൾ സിനിമ ഉപേക്ഷിക്കരുതെന്ന് ഫെഫ്ക; കൂട്ടായ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ; അച്ചടക്കലംഘനത്തെ ന്യായീകരിക്കുന്നില്ല, വിലക്കിയത് തെറ്റ്; 50-60 വയസുള്ള ആളുകൾ ഇരുന്ന് ഇരുപത്തിരണ്ടുകാരനെ വിധിക്കുമ്പോൾ; അവരൊക്കെ ആ പ്രായത്തിൽ എന്തൊക്കെയാണു ചെയ്തിരുന്നതെന്ന് ചിന്തിക്കണമെന്നും രാജീവ് രവി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഷെയ്ൻ നിഗം വിവാദത്തിൽ നിർമ്മാതാക്കൾ സിനിമ ഉപേക്ഷിക്കരുതെന്ന് സംവിധായകരുടെ സംഘടന ഫെഫ്ക. കൂട്ടായ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. ഷെയ്ൻ നിഗം പെരുമാറിയ രീതി തെറ്റാണ്. എന്നാൽ ലഹരി സംബന്ധിച്ച നിർമ്മാതാക്കളുടെ പ്രതികരണം അതി വൈകാരികമാണ്. ഷൂട്ടിങ് സൈറ്റുകളിൽ റെയ്ഡ് അപ്രായോഗികമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഷെയിൻ നിഗത്തിനെതിരായ വിലക്കിനെ എതിർത്ത് സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി രംഗത്തെത്തി. സിനിമാ നിർമ്മാതാക്കളുടെ സംഘടന ഷെയ്‌നെ സിനിമയിൽനിന്നു വിലക്കിയാൽ ഷെയ്‌നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും അദ്ദേഹത്തെവച്ചു സിനിമ ചെയ്യുമെന്നും രാജീവ് രവി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഷെയ്ൻ അച്ചടക്കലംഘനം നടത്തിയെങ്കിൽ താൻ അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ അതിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുകയെന്നതു തീർത്തും തെറ്റായ നടപടിയാണ്. ഷെയ്‌നിന്റെ പ്രായം വെറും 22 വയസാണ്. ചെറിയ പയ്യനാണ്. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം സ്വന്തം കാര്യമാണ്. അതവൻ പറയുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല. വളരെ കഴിവുള്ള നടനാണ്. അവനെ ജനങ്ങൾ കൈവിടില്ലെന്ന് ഉറപ്പുണ്ടെന്നും രാജീവ് രവി പറഞ്ഞു.

ഷെയ്ൻ നിഗം കലാകാരനാണ്. അതുകൊണ്ടു തന്നെ അവൻ പ്രകോപിതനാകും, ആകണം. ഷെയ്‌നിന്റെ പ്രായം പരിഗണിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഗ്രൂം ചെയ്യുകയാണു വേണ്ടത്. അല്ലാതെ മമ്മൂട്ടിയും മോഹൻലാലുമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടതെന്നും രാജീവ് രവി കൂട്ടിച്ചേർത്തു.

50-60 വയസുള്ള ആളുകൾ ഇരുന്ന് ഇരുപത്തിരണ്ടുകാരനെ വിധിക്കുമ്പോൾ, അവരൊക്കെ ആ പ്രായത്തിൽ എന്തൊക്കെയാണു ചെയ്തിരുന്നതെന്ന് ചിന്തിക്കണം. ഷെയ്‌നെതിരെ ഏകപക്ഷീയമായ ആക്രമണമാണു നടക്കുന്നതെന്നും സംഘടനകളിൽ കുറച്ചുകൂടി ജനാധിപത്യപരമായി ചിന്തിക്കുന്ന ആളുകളുണ്ടെന്നാണ് താൻ കരുതുന്നതെന്നും രാജീവ് രവി അഭിപ്രായപ്പെട്ടു.

മലയാള സിനിമയിലെ പുതുതലമുറ താരങ്ങൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന നിർമ്മാതാക്കളുടെ ആരോപണം ശരിവച്ച് താരസംഘടനയായ അമ്മയും രംഗത്തെത്തിയിരുന്നു. നടന്മാർ മാത്രമല്ല ചില നടികളും സാങ്കേതികപ്രവർത്തകരുമടക്കം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് ഇടപെടൽ അനിവാര്യമാണെന്നും അമ്മ എക്‌സിക്യുട്ടീവ് അംഗം ബാബുരാജ്  പറഞ്ഞു. സിനിമാമേഖലയിലെ ലഹരി ഉപയോഗം ഞെട്ടിക്കുന്നുവെന്നും ആധികാരികമായ തെളിവോടെ പരാതിനൽകിയാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP