Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലഹരി കഴിച്ച് പല്ലുപൊടിച്ച നടനെ സൂചിപ്പിച്ച് ടിനി ടോം മുന്നറിയിപ്പ് നൽകിയപ്പോൾ അധിക്ഷേപവും പരിഹാസവും; മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗത്തിൽ ആശങ്ക ഉയരുന്നതിനിടെ, അസി.ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലായത് ചതുരം, നീലവെളിച്ചം സിനിമകളിൽ ജോലി ചെയ്ത സുഹൈൽ സുലൈമാൻ

ലഹരി കഴിച്ച് പല്ലുപൊടിച്ച നടനെ സൂചിപ്പിച്ച് ടിനി ടോം മുന്നറിയിപ്പ് നൽകിയപ്പോൾ അധിക്ഷേപവും പരിഹാസവും; മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗത്തിൽ ആശങ്ക ഉയരുന്നതിനിടെ, അസി.ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലായത് ചതുരം, നീലവെളിച്ചം സിനിമകളിൽ ജോലി ചെയ്ത സുഹൈൽ സുലൈമാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മയക്കുമരുന്ന് വലിയ നീരാളിക്കൈകൾ കൊണ്ട് പോലെ മലയാളി സമൂഹത്തെ ചുറ്റിപ്പിടിക്കുകയാണ്. സിനിമാമേഖലയിൽ രാസലഹരി പിടിമുറുക്കുന്നതിനെ കുറിച്ചും വാർത്തകൾ വന്നു. ലഹരി കഴിച്ച് പല്ലുപൊടിഞ്ഞ നടനെ സൂചിപ്പിച്ച് ടിനി ടോം രംഗത്ത് വരികയും, തന്റെ മകനെ സിനിമാ രംഗത്ത് വിടാത്തതിന് കാരണം മേഖലയിലെ ലഹരി ഭീഷണിയാണെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, സംവിധായകൻ നജിം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡ് വിവാദമായി.റെയ്ഡിൽ ഒന്നും കണ്ടെത്താതിരുന്നതോടെ പ്രതിഷേധവുമായി ഫെഫ്ക രംഗത്തെത്തുകയും ചെയ്തു. എക്സൈസ് നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും സിനിമാ സെറ്റിൽ ഭീതിജനകമായ സാഹചര്യമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. എന്നാൽ, സിനിമയിലെ ലഹരി ഉപയോഗത്തെ സാധൂകരിച്ച് കൊണ്ട് അസിസ്റ്റന്റ് ക്യാമറാമാൻ സുഹൈൽ സുലൈമാൻ(28) കഞ്ചാവ് കേസിൽ പിടിയിലായി.

മുണ്ടക്കയത്ത് നിന്നാണ് 225 ഗ്രാം കഞ്ചാവുമായി സുഹൈൽ സുലൈമാനെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ, പുത്തൻവീട്ടിൽ, സുലൈമാൻ മകൻ സുഹൈൽ സുലൈമാനെയാണ് കോട്ടയം സ്‌ക്വാഡ് പിടികൂടിയത്. ചതുരം, നീലവെളിച്ചം എന്നി സിനിമകളുടെ അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്നു.

താരങ്ങളിൽ ചിലർ ലഹരി ഉപയോഗിക്കുന്നുവെന്ന നിർമ്മാതാക്കളുടെ വെളിപ്പെടുത്തലോടെ സിനിമാക്കാർ മൊത്തം ലഹരി ഉപയോഗിക്കുന്നവരാണെന്ന പൊതുബോധ്യം സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഷൂട്ടിങ് സെറ്റുകളിൽ ഷിഡോ പൊലീസിനെ അനുവദിക്കാൻ കഴിയില്ലെന്നും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പൊലീസ് പരിശോധനകൾ സ്വാഗതം ചെയ്യുന്നുവെന്നും ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു.

മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ വ്യാജ വിവരം നൽകിയവർക്കെതിരേയും അന്വേഷണം വേണം. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . ലഹരിക്കെതിരായ പൊലീസ് നടപടികൾ തടസപ്പെടുത്തേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാത്തതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ലഹരിക്കെതിരായ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും. എതിർപ്പ് അന്വേഷണത്തോടല്ലെന്നും, ലഹരി ഉപയോഗിക്കാത്തവരെ പോലും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
.
ഒടിടി വെബ് സീരീസിന്റെ ഷൂട്ടിങ്ങിനായാണ് കോട്ടയം ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ നജീമും സംഘവും തങ്ങുന്നത്. 70 ദിവസത്തെ ഷൂട്ടിങ്ങ് ബാക്കി നിൽക്കെയാണ് സംഭവം. ഒരുകാര്യവുമില്ലാതെ എക്‌സൈസ് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചതടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി എം.ബി.രാജേഷിനും സിനിമ സംഘടനകൾക്കും നജീം പരാതി നൽകി.

അപൂർവരാഗം, ടു കൺട്രീസ്, ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കളി എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് നജീം കോയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP