Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

അനധികൃതമായി സ്വത്ത് സമ്പാദിച്ചത് ജനപ്രതിധിയെന്ന പദവി ദുരുപയോഗം ചെയ്ത്; മുൻ മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കുറ്റപത്രം; അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനും സാധ്യത

അനധികൃതമായി സ്വത്ത് സമ്പാദിച്ചത് ജനപ്രതിധിയെന്ന പദവി ദുരുപയോഗം ചെയ്ത്; മുൻ മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കുറ്റപത്രം; അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുന്മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസിന്റെ എഫ്.ഐ.ആർ. വിജിലൻസ് സ്പെഷ്യൽ സെൽ പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനും സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.

കേസിൽ നാല് പ്രതികളാണ് ഉള്ളത്. എം. രാജേന്ദ്രൻ, താത്കാലിക പേഴ്സണൽ സ്റ്റാഫ് അംഗം ഷൈജു ഹരൻ, അഡ്വ. എം.എസ് ഹരികുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. എം രാജേന്ദ്രനെ ബിനാമിയാക്കി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. മറ്റുപ്രതികൾ സ്വത്ത് സമ്പാദനത്തിന് സഹായം നൽകി. പ്രാഥമിക തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്ഐആർ തയ്യാറാക്കിയിട്ടുള്ളത്.

നേരത്തെ ഏഴ് പേർക്കെതിരെ വിജിലൻസ് രഹസ്യ പരിശോധന നടത്തിയിരുന്നു. വി എസ് ശിവകുമാറിന്റെ സ്വത്ത് വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് വിജിലൻസിന്റെ നിലപാട്. തിരുവനന്തപുരത്തടക്കം സ്വത്ത് വാങ്ങിക്കൂട്ടിയെന്ന ആരോപണം വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ശിവകുമാർ അടക്കമുള്ളവരെ ചോദ്യംചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാവുമെന്നാണ് സൂചന.

പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്നു വിജിലൻസ് കഴിഞ്ഞ വർഷം ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച സർക്കാർ 1988ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അനുമതി നൽകിയത്. എംപി, എംഎൽഎ, മന്ത്രി പദവികൾ ദുരുപയോഗം ചെയ്തു ശിവകുമാർ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലൻസിനു ലഭിച്ച പരാതി. ജനപ്രതിനിധികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ അനുമതി വേണമെന്ന അഴിമതി നിരോധന നിയമം 17 (എ) വകുപ്പു പ്രകാരമാണു വിജിലൻസ് സർക്കാരിനോട് അനുമതി തേടിയത്

എന്നാൽ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് പ്രതിപക്ഷം. കേസ് രാഷ്ട്രീയപ്രേരിതമെന്നും സർക്കാർ തേജോവധം ചെയ്യുന്നെന്നുമായിരുന്നു വി എസ് ശിവകുമാറിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP