Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഭരണഘടനയെ വെല്ലുവിളിക്കുമ്പോൾ സംസ്ഥാനം ഇനിയും ഇടപെടും; പൗരത്വ ഭേദഗതിനിയമത്തിനെതിരെ പ്രമേയം പാസാക്കിയത് നിയമസഭയുടെ അധികാരപരിധിയിൽ നിന്നുകൊണ്ട്; ഭരണഘടനയിൽ എവിടെയും സംസ്ഥാനങ്ങൾ ഇത്തരത്തിൽ പ്രമേയങ്ങൾ പാസാക്കരുതെന്ന് പറയുന്നില്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ

ഭരണഘടനയെ വെല്ലുവിളിക്കുമ്പോൾ സംസ്ഥാനം ഇനിയും ഇടപെടും; പൗരത്വ ഭേദഗതിനിയമത്തിനെതിരെ പ്രമേയം പാസാക്കിയത് നിയമസഭയുടെ അധികാരപരിധിയിൽ നിന്നുകൊണ്ട്; ഭരണഘടനയിൽ എവിടെയും സംസ്ഥാനങ്ങൾ ഇത്തരത്തിൽ പ്രമേയങ്ങൾ പാസാക്കരുതെന്ന് പറയുന്നില്ലെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ കേന്ദ്രസർക്കാരും ബിജെപിയും ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തി. നിയമസഭയുടെ അധികാര പരിധിയിൽ നിന്നുകൊണ്ടാണ് പ്രമേയം പാസാക്കിയതെന്നും പ്രമേയം പാസാക്കരുതെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനയെ വെല്ലുവിളിക്കുമ്പോൾ സംസ്ഥാനം ഇനിയും ഇടപെടുമെന്ന് സ്പീക്കർ പറഞ്ഞു.

ഭരണഘടനയിലെവിടെയും സംസ്ഥാനങ്ങൾ ഇത്തരത്തിൽ പ്രമേയങ്ങൾ പാസാക്കരുതെന്ന് പറയുന്നില്ലെന്നും മതത്തിന്റെ പേരിൽ ഒരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന പറയുന്നതെന്നും ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. വിവേചനം പാടില്ലെന്ന് നിഷ്‌കർഷിക്കുന്ന ഭരണഘടനയ്ക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും, കേന്ദ്ര സർക്കാരുകൾ സ്വീകരിച്ച നിലപാടുകൾക്കെതിരെ കേരള നിയമസഭ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

എന്നാൽ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നായിരുന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന. കേന്ദ്രം പാസാക്കിയ നിയമം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും പ്രമേയം പാസാക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്നുമായിരുന്നു ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അഭിപ്രായപ്പെട്ടത്. രാജ്യസഭയിലെ അവകാശ സമിതി അംഗങ്ങളിൽ ഭൂരിപക്ഷവും കേരള നിയമസഭാ പ്രമേയത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. പ്രമേയം പാസാക്കിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി സമിതി പരിശോധിച്ചത്. എന്നാൽ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള അവകാശ ലംഘന നോട്ടീസ് ചർച്ചയായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP