Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; അഞ്ച് പേർ മണ്ണാർക്കാട് താലൂക്ക് ആശുപതിൽ ചികിത്സ തേടി

തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; അഞ്ച് പേർ മണ്ണാർക്കാട് താലൂക്ക് ആശുപതിൽ ചികിത്സ തേടി

മറുനാടൻ മലയാളി ബ്യൂറോ

മണ്ണാർക്കാട്: തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ മണ്ണാർക്കാട് താലൂക്ക് ആശുപതിൽ ചികിത്സ തേടി. മണ്ണാർക്കാട് അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോൾ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി ഒൻപതരയോടെ ആണ് ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. തുടർന്ന് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. രണ്ടു മണിക്കൂർ നിരീക്ഷണത്തിനു ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP