Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

റോഡരികിൽ മറിഞ്ഞ സ്‌കൂട്ടറിൽ കാൽ കുടുങ്ങി; എഴുന്നേൽക്കാനാവാതെ തോട്ടിൽ ഉടൽ മുങ്ങി യുവാവിന് ദാരുണ മരണം

റോഡരികിൽ മറിഞ്ഞ സ്‌കൂട്ടറിൽ കാൽ കുടുങ്ങി; എഴുന്നേൽക്കാനാവാതെ തോട്ടിൽ ഉടൽ മുങ്ങി യുവാവിന് ദാരുണ മരണം

സ്വന്തം ലേഖകൻ

കോട്ടയം: റോഡരികിൽ മറിഞ്ഞ സ്‌കൂട്ടറിൽ കാൽ കുടുങ്ങി എഴുന്നേൽക്കാനാവാതെ വന്നതോടെ സമീപത്തെ തോട്ടിൽ ഉടൽ മുങ്ങി യുവാവ്് ദാരുണമായി മരിച്ചു. ഇല്ലിക്കൽ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷെമീർ (31) ആണ് മരിച്ചത്. തിരുവാർപ്പ് ഇല്ലിക്കൽ കവലയ്ക്കുസമീപത്ത് ചൊവ്വാഴ്ച രാത്രി 11.30-ാടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

12 മണിയോടെ വഴിയാത്രക്കാരാണ് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടത്. പുളിക്കമറ്റം റോഡിന് സമീപത്താണ് സ്‌കൂട്ടർ മറിഞ്ഞത്. റോഡിൽവീണ സ്‌കൂട്ടറിന്റെ അടിയിൽ കാൽകുടുങ്ങി ഉടൽ വെള്ളത്തിൽ മുങ്ങിയനിലയിലാണ് ഷെമീർ കിടന്നിരുന്നത്. സ്‌കൂട്ടറിന്റെ അടിയിൽ കാൽ അകപ്പെട്ടതുമൂലം എഴുന്നേൽക്കാൻ സാധിച്ചില്ല. ഇതോടെ വെള്ളത്തിൽ മുങ്ങി ശ്വാസംനിലച്ചതാണ് മരണകാരണമെന്ന് കരുതുന്നു.

മാണിക്കുന്നത്ത് നിന്ന് ഏതാനുംദിവസം മുമ്പാണ് ഈ കുടുംബം പുളിക്കമറ്റം ഭാഗത്തേക്ക് വാടകയ്ക്ക് വീട് മാറി എത്തിയത്. മൊബൈൽ ഫോണിന്റെയും അനുബന്ധ സാമഗ്രികളുടെയും വിപണനമാണ് ഷെമീർ നടത്തിയിരുന്നത്. അമ്മ: നസീമ. സഹോദരി: ഷെറി. കബറടക്കം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP