Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ചെറിയ സമ്മാനങ്ങൾ പ്രതീക്ഷിച്ച് എടുക്കുന്നത് ഒന്നിലേറെ ടിക്കറ്റുകൾ; ഭാഗ്യ സാധ്യതയുള്ള അവസാന മൂന്ന് അക്കങ്ങൾ പറയുന്നത് മകൻ; കലവൂർ സ്വദേശിക്ക് ലഭിച്ചത് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമയ 65 ലക്ഷം

ചെറിയ സമ്മാനങ്ങൾ പ്രതീക്ഷിച്ച് എടുക്കുന്നത് ഒന്നിലേറെ ടിക്കറ്റുകൾ; ഭാഗ്യ സാധ്യതയുള്ള അവസാന മൂന്ന് അക്കങ്ങൾ പറയുന്നത് മകൻ; കലവൂർ സ്വദേശിക്ക് ലഭിച്ചത് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമയ 65 ലക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കലവൂർ: കലവൂരിലേക്ക് വീണ്ടും ഭാഗ്യദേവത. കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ ലഭിച്ചത് കാട്ടൂർ കുന്നേൽ വീട്ടിൽ സന്തോഷിനാണ്. മത്സ്യത്തൊഴിലാളിയായ സന്തോഷ് പതിവായി ടിക്കറ്റ് എടുക്കാറുണ്ട്. ചെറിയ സമ്മാനങ്ങൾ പ്രതീക്ഷിച്ച് ഒന്നിച്ചു കുറെ ടിക്കറ്റെടുക്കുന്നതാണ് പതിവ്. സ്‌കൂൾ വിദ്യാർത്ഥിയായ മകൻ ബ്ലെസണാണ് ഭാഗ്യ സാധ്യതയുള്ള അവസാന മൂന്ന് അക്കങ്ങൾ അച്ഛനോട് പറഞ്ഞ് വിടാറ്. ഇത്തരത്തിൽ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കൂടാതെ ഇതോടൊപ്പം ഉണ്ടായിരുന്ന മറ്റ് 8 ടിക്കറ്റുകൾക്ക് 11000 രൂപ വീതമുള്ള സമാശ്വാസ സമ്മാനവും സന്തോഷിന് ലഭിച്ചു. കലവൂരിൽ ഒൻപതു മാസത്തിനിടെ ഇതു നാലാം തവണയാണു കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP