Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

സംസ്ഥാനത്ത് അഞ്ച് ദിവസത്തിനകം കാലവർഷം എത്തും; ഇത്തവണ 106% മഴ അധികം ലഭിക്കുമെന്ന് പ്രവചനം

സംസ്ഥാനത്ത് അഞ്ച് ദിവസത്തിനകം കാലവർഷം എത്തും; ഇത്തവണ 106% മഴ അധികം ലഭിക്കുമെന്ന് പ്രവചനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വേനൽമഴ തകൃതിയായി പെയ്യുന്നതിനിടെ സംസ്ഥാനത്ത് അഞ്ച് ദിവസത്തിനകം കാലവർഷവും എത്തും. ഇത്തവണ മഴ കനക്കുമെന്നാണ് കാലാവസ്താ വകുപ്പിന്റെ പ്രവചനം. കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് 106% മഴ അധികം ലഭിക്കുമെന്നാണു പ്രവചനം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിലായിരിക്കും അധികമഴ പെയ്യുക.

ഇത്തവണ കാലവർഷം നേരത്തെ എത്തും. കഴിഞ്ഞവർഷം ജൂൺ എട്ടിനാണു കാലവർഷമെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്നു മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന 5 ദിവസം കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളകർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

ആലപ്പുഴ വലിയഴീക്കലിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ 7 മത്സ്യബന്ധന വള്ളങ്ങൾ കടലിലേക്ക് ഒഴുകിപ്പോയി. ഇതിൽ 5 വള്ളങ്ങൾ പുലിമുട്ടിൽ തട്ടിത്തകർന്നു. മറ്റുള്ളവയ്ക്കും കേടുപാടുണ്ട്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറ്റിലും മഴയിലും 6 വീടുകൾക്കു ഭാഗിക നാശമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP