Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

സന്നിധാനത്ത് പോകാൻ അനുമതിയില്ല; മുറി ഒഴിയണമെന്ന് താമസിച്ചിരുന്ന ഹോട്ടൽ ഉടമ; പമ്പയിലേക്ക് പോകാൻ ടാക്‌സിയുമില്ല; നമ്മുടെ പോക്ക് താലിബാനിസത്തിലേക്കോ എന്ന് ചോദിച്ച് ബാനർ? മാധ്യമപ്രവർത്തക ദീപ്തി വാജ്‌പേയി പ്രതിഷേധം ഫലംകാണാതെ മടങ്ങി

സന്നിധാനത്ത് പോകാൻ അനുമതിയില്ല; മുറി ഒഴിയണമെന്ന് താമസിച്ചിരുന്ന ഹോട്ടൽ ഉടമ; പമ്പയിലേക്ക് പോകാൻ ടാക്‌സിയുമില്ല; നമ്മുടെ പോക്ക് താലിബാനിസത്തിലേക്കോ എന്ന് ചോദിച്ച് ബാനർ? മാധ്യമപ്രവർത്തക ദീപ്തി വാജ്‌പേയി പ്രതിഷേധം ഫലംകാണാതെ മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

നിലയ്ക്കൽ: സന്നിധാനത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് നിലയ്ക്കലിൽ മാധ്യമ പ്രവർത്തകയുടെ പ്രതിഷേധം. തെലുങ്ക് ചാനലായ ടിവി 9-ന്റെ റിപ്പോർട്ടർ ദീപ്തി വാജ്‌പേയി ആണ് ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശബരിമലയിൽനിന്ന് വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നതിനായി രണ്ടാം തീയതിയാണ് ദീപ്തിയും സംഘവും എത്തിയത്. സന്നിധാനത്തേക്ക് പോകണമെന്ന് പലതവണ അവർ ആവശ്യപ്പെട്ടുവെങ്കിലും സന്നിധാനത്തെ തിരക്ക് വളരെ കൂടുതലാണെന്നും പറഞ്ഞാണ് മാധ്യമപ്രവർത്തകയെ തിരിച്ചയച്ചത്.

പിന്നീട് കഴിഞ്ഞ രണ്ടു ദിവസവും ദീപ്തി പമ്പ വരെ പോവുകയും റിപ്പോർട്ടിങ് നടത്തുകയും ചെയ്തിരുന്നു. സന്നിധാനത്തേക്ക് പോകണമെന്ന ആവശ്യവുമായി ഇന്ന് വീണ്ടും പൊലീസിനെ സമീപിച്ചു. സന്നിധാനത്തേക്ക് പോകാമെന്ന് അറിയിച്ചുവെങ്കിലും സുരക്ഷയൊരുക്കാൻ ആവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാൽ, സന്നിധാനത്തേക്ക് പോകാൻ പൊലീസ് തനിക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് ദീപ്തിയുടെ പ്രതിഷേധം. കൂടാതെ ഇവർ താമസിച്ചിരുന്ന എരുമേലിയിലെ ഹോട്ടലിൽ നിന്ന് മാറാൻ ഹോട്ടലുടമ ആവശ്യപ്പെടുകയും ചെയ്തു. ടാക്‌സികൾ വിളിച്ചിട്ട് വരാൻ തയ്യാറാകുന്നില്ല. തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ദീപ്തിയുടെ പ്രതിഷേധം. പൊലീസ് കൺട്രോൾ റൂമിന്റ മുന്നിൽ പ്ലക്കാർഡുമായാണ് ദീപ്തി പ്രതിഷേധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP