Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

ബംഗാളിൽ നിന്ന് തുച്ഛവിലയ്ക്ക് സാധനം വാങ്ങി ആലുവയിലും പരിസരപ്രദേശത്തും കസ്റ്റമേഴ്‌സായ വിദ്യാർത്ഥികൾക്ക് വിൽപ്പന; ചെറുപൊതികളാക്കി അനുയായികൾക്ക് നൽകും മുമ്പേ മഫ്തി പൊലീസ് വട്ടമിട്ടുപിടിച്ചു; ഒന്നേകാൽ കിലോ കഞ്ചാവുമായി മാണിക് ഭായി പിടിയിൽ

ബംഗാളിൽ നിന്ന് തുച്ഛവിലയ്ക്ക് സാധനം വാങ്ങി ആലുവയിലും പരിസരപ്രദേശത്തും കസ്റ്റമേഴ്‌സായ വിദ്യാർത്ഥികൾക്ക് വിൽപ്പന; ചെറുപൊതികളാക്കി അനുയായികൾക്ക് നൽകും മുമ്പേ മഫ്തി പൊലീസ് വട്ടമിട്ടുപിടിച്ചു; ഒന്നേകാൽ കിലോ കഞ്ചാവുമായി മാണിക് ഭായി പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: ആലുവയിൽ വീണ്ടും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്‌സൈസിന്റെ പിടിലായി. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശി മാണിക്ക് ഭായി എന്ന് അറിയപ്പെടുന്ന ജെന്റു ഷേക്ക് (24) എന്നയാളെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.കെ.ഗോപിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ഒന്നേകാൽ കിലോയോളം കഞ്ചാവ് പിടികൂടി.

ബംഗാളിൽ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി ഇവിടെ എത്തിച്ച ശേഷം ഇയാളുടെ സുഹൃത്തുക്കളായ ഇതരസംസ്ഥാനക്കാരുടെ സഹായത്തോടെ ആലുവ, ചൂണ്ടി, ചുണങ്ങംവേലി, എടത്തല എന്ന സ്ഥലങ്ങളിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തി വരികയായിരുന്നു. 300,500 രൂപ നിരക്കിലുള്ള ചെറു പൊതികളായാണ് ഇയാൾ വിൽപ്പന നടത്തുവാൻ സഹായികളെ ഏൽപ്പിച്ചിരുന്നത്. കമ്മീഷൻ വ്യവസ്ഥയിലാണ് ഇയാളുടെ സുഹൃത്തുക്കൾ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നത്.

ആലുവ എക്‌സൈസ് റേഞ്ചിന്റെ പരിധിയിൽ വരുന്ന ഒരു പ്രമുഖ കോളേജിലെ അധികൃതരുടെ സഹായത്തോടെയാണ് മാണിക്ക് ഭായിപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്. എന്നാൽ ഇയാളുടെ കൈവശത്തു നിന്ന് കഞ്ചാവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ കഞ്ചാവ് കൈവശം കൊണ്ട് നടക്കാറില്ലായിരുന്നു. നാട്ടിൽ നിന്ന് കഞ്ചാവ് കൊണ്ടുവരുന്ന ഉടനെ തന്നെ പലതായി ഭാഗിച്ച് ഇയാൾ സഹായികളെ വിൽപ്പനയ്ക്ക് ഏൽപ്പിക്കുന്നതായിരുന്നു വിൽപ്പനയുടെ രീതി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാളുടെ സഹായിയായ ഇതരസംസ്ഥാനകാരനെ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാണിക്ക് ഭായി എന്ന ജന്റു ഷേക്ക് കഞ്ചാവുമായി പശ്ചിമ ബംഗാളിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്ന് അറിയുന്നത്.

ഇയാൾ ട്രെയിൻ മാർഗ്ഗം പാലക്കാടോ, തൃശുരോ ഇറങ്ങി അവിടെ നിന്ന് ബസ്സിൽ പെരുമ്പാവൂർ വന്ന ശേഷമാണ് എടത്തലയിലുള്ള താമസ സ്ഥലത്ത് എത്തുകയുള്ളൂ എന്ന് മനസ്സിലാക്കായ എക്‌സ്സെസ് സംഘം വേഷ പ്രച്ഛന്നരായി നിന്നുകൊണ്ട് എടത്തലയിലെ കെ.എം.ഇ.എ കോളേജിന് സമീപത്ത് നിന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ എ വാസുദേവൻ, എം.കെ.ഷാജി, വി എസ്. ഷൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ്, വികാന്ത്, ധന്യ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP