Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

കണ്ണൂർ വിമാനത്താവള റൺവെ പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം; വനം വകുപ്പ് തെരച്ചിൽ നടത്തി

കണ്ണൂർ വിമാനത്താവള റൺവെ പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം; വനം വകുപ്പ് തെരച്ചിൽ നടത്തി

മറുനാടൻ മലയാളി ബ്യൂറോ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തരവിമാനത്താവള പരിസരത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന അഭ്യുഹത്തെ തുടർന്ന് വനം വകുപ്പ് തെരച്ചിൽ നടത്തി. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനടുത്താണ് ചൊവ്വാഴ്‌ച്ച രാത്രിയാണ് പുലിയെന്ന് ആരോപിക്കുന്ന വന്യജീവിയെ കണ്ടത്. രാത്രി ബിഎസ്എഫ് സംഘമാണ് വന്യജീവിയെ കണ്ടത്.

ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ബുധനാഴ്‌ച്ച രാവിലെ വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും പാതി തിന്ന നിലയിൽ നായയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാൻ വനം വകുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്.

റൺവേയിൽ നിന്നും 300 മീറ്റർ മാറി കാടുമൂടിയ പ്രദേശത്താണ് വന്യജീവി സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ കണ്ടത് പുലിയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കണ്ണൂർ വിമാന താവളം സ്ഥിതി ചെയ്യുന്ന മൂർഖൻ പറമ്പിൽ കുറുനരികളും അപൂർവ്വ ജീവികളും ധാരാളമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു വിമാനതാവള പരിസരത്തുള്ള സി.സി.ടി.വി ക്യാമറകൾ പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. യാത്രക്കാർ കുറഞ്ഞുവരുന്ന കണ്ണൂർ വിമാന താവളത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ പുലിയെ കണ്ടതായി പ്രചരിക്കുന്നത് കണ്ണൂർ വിമാനതാവള കമ്പിനിയായ കിയാലിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP