Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഏലത്തോട്ടത്തിലെ പണിക്ക് ലിജി എത്തിയതോടെ വസീം കഥയിലെ വില്ലനായി; മൂന്ന് കുട്ടികളുടെ അച്ഛനെ മുഴുക്കുടിയനാക്കിയത് അവിഹിതം തുടരാൻ; കള്ളം പൊളിഞ്ഞപ്പോൾ റിജോഷിനെ കൊന്ന് കുഴിച്ചു മൂടി; പിന്നെ രണ്ടര വയസ്സുകാരിയേയും കൊന്നു; ശാന്തൻപാറയിലെ പുത്തടി ഗ്രാമം വേദനയിൽ പുളയുമ്പോൾ തെളിവെടുപ്പിന് പ്രതികളുമായി പൊലീസ് എത്തും; വിഷം കഴിച്ചിട്ടും ലിജിയേയും വസീമിനേയും നിയമത്തിന് വിട്ടു കൊടുത്ത 'കാവ്യ നീതി'! മുംബൈയിൽ നിന്ന് കേരളാ പൊലീസ് മടങ്ങി വരുമ്പോൾ

ഏലത്തോട്ടത്തിലെ പണിക്ക് ലിജി എത്തിയതോടെ വസീം കഥയിലെ വില്ലനായി; മൂന്ന് കുട്ടികളുടെ അച്ഛനെ മുഴുക്കുടിയനാക്കിയത് അവിഹിതം തുടരാൻ; കള്ളം പൊളിഞ്ഞപ്പോൾ റിജോഷിനെ കൊന്ന് കുഴിച്ചു മൂടി; പിന്നെ രണ്ടര വയസ്സുകാരിയേയും കൊന്നു; ശാന്തൻപാറയിലെ പുത്തടി ഗ്രാമം വേദനയിൽ പുളയുമ്പോൾ തെളിവെടുപ്പിന് പ്രതികളുമായി പൊലീസ് എത്തും; വിഷം കഴിച്ചിട്ടും ലിജിയേയും വസീമിനേയും നിയമത്തിന് വിട്ടു കൊടുത്ത 'കാവ്യ നീതി'! മുംബൈയിൽ നിന്ന് കേരളാ പൊലീസ് മടങ്ങി വരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

രാജകുമാരി: എന്തിന് അവൾ ജൊവാനയേയും എടുത്തു കൊണ്ട് പോയി.... അലമുറയിട്ട് കരയുകയാണ് ബന്ധുക്കൾ. കാമുകന് ഒപ്പം ജീവിക്കാൻ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തുകയും ഒളിവിൽ പോയ ശേഷം കൂടെയുണ്ടായിരുന്ന രണ്ട വയസ്സുള്ള മകളെ വിഷം കൊടുത്തുകൊലപ്പെടുത്തുകയും ചെയ്ത സംഭവം പുത്തടി ഗ്രാമത്തെ ആകെ ഞെട്ടിച്ചിരുന്നു. പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ നാടുവിട്ടു. മൂന്ന് മക്കളുള്ള ലിജി ഇളയ മകളെ മാത്രമാണ് കൂടെ കൊണ്ടു പോയത്. ആ കുട്ടിയേയും വിഷം കൊടുത്തു കൊന്നു. വിഷം കഴിച്ച ലിജിയും വസീമും മുംബൈയിൽ ആശുപത്രിയിലെ ചികിൽസയിൽ ആരോഗ്യം വീണ്ടെടുത്തു. ഈ പ്രതികൾ വീണ്ടും നാട്ടിലെത്തുകയാണ്. കേസിൽ തെളിവെടുപ്പും മറ്റും ഇനി തുടരും.

റിജോഷിനെ കൊന്ന് കുഴിച്ചുമൂടിയ കൊലക്കേസിലെ പ്രതികൾ ആരോഗ്യം വീണ്ടെടുത്താണ് നാട്ടിൽ എത്തുന്നത്. മുംബൈയിൽ ചികിൽസയിലായിരുന്ന പ്രതികളുമായി കൊച്ചിയിലേക്ക് പോകാൻ മുംബൈ വിമാനത്താവളത്തിലെത്തിയ കേരള പൊലീസ് സംഘത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. രേഖകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. കേസിലെ പ്രതികളായ വസീം, ലിജി എന്നിവരുമായി ശാന്തൻപാറ എസ്‌ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വിമാനത്താവളത്തിൽ എത്തിയത്. സംഘം ഇന്നു കൊച്ചിയിലെത്തും. നാളെയോടെ തെളിവെടുപ്പിന് എത്തിക്കും,ലിജിയും (29) ഫാം ഹൗസ് മാനേജർ വസീമും (32) തെളിവെടുപ്പിനായെത്തുമ്പോൾ നാട്ടുകാരുടെ രോഷം അണപൊട്ടാൻ സാധ്യതയുണ്ട്. അതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തും.

കൊലപാതകത്തെത്തുടർന്ന് ശാന്തൻപാറയിൽനിന്നു മുങ്ങിയ ഇരുവരെയും വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ മുംബൈ പൻവേലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇളയ മകൾ ജൊവാന (2) യുമൊത്താണു ലിജി വസീമിനൊപ്പം പോയത്. ജൊവാനയെ വിഷം കൊടുത്തുകൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ വിധി ലിജിയേയും വസീമിനേയും നിയമത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ശാന്തൻപാറക്കാർ ആകെ വേദനയിലാണ്. അതുകൊണ്ട് തന്നെ ലിജിയേയും വസീമിനേയും തെളിവെടുപ്പിന് കൊണ്ടു വന്നാൽ നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന സംശയം പൊലീസിനുണ്ട്.

11 വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. റിജോഷിന്റേയും മകളുടേയും മരണം നാടിനെ ആകെ വേദനിപ്പിച്ചിരുന്നു്. എങ്ങും എവിടേയും ഇപ്പോഴും ഈ കാര്യങ്ങൾ മാത്രമാണ് ചർച്ച. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി. ഇതോടെയാണ് വസീമും ലിജിയും തമ്മിൽ അടുക്കുന്നത്. ഇത് റിജോഷ് കണ്ടു പിടിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പിടിക്കപ്പെടാതിരിക്കാൻ തന്ത്രപരമായി മൃതദേഹം കുഴിച്ചു മൂടി. വ്യാജ തെളിവുകൾ ഉണ്ടാക്കാനും ശ്രമിച്ചു. ഇതും പരാജയപ്പെട്ടപ്പോഴായിരുന്നു ലിജിയും വസീമും രണ്ടര വയസ്സുള്ള ജൊവാനയുമായി ഒളിച്ചോടിയത്.

ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. റിജോഷ് വലിയ മദ്യപാനിയായിരുന്നില്ല. ഏലത്തോട്ടത്തിൽ ലിജി എത്തിയതോടെ കുടി കൂടി. ഇതിന് പിന്നിൽ വസീമായിരുന്നു. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്.

മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. റിജോഷിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. ലത്തീൻ സഭയിലെ വൈദികനായ മൂത്ത സഹോദരൻ വിജോഷും ഇളയ സഹോദരൻ ജിജോഷും റിജോഷുമായി നല്ല ബന്ധമായിരുന്നു. അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകൾ ജൊവാനയുടെയും വേർപാട് താങ്ങാനാവുന്നതായിരുന്നില്ല.

പിന്നീട് വസീമിനെയും ലിജിയെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ഓൾഡ് മുംബൈ പനവേലിലാണ് കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുള്ള മകൾ ജോവാന വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു. ഓൾഡ് പനവേലിലെ സമീർ ലോഡ്ജിലാണ് ഇരുവരെയും കണ്ടെത്തിയത്. മുറി തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടത്. റിജോഷ്-ലിജി ദമ്പതിമാരുടെ കുഞ്ഞ് അപ്പോഴേക്കും മരിച്ചു. വസീമിനെയും ലിജിയെയും പനവേലിലെ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒക്ടോബർ 31-നാണ് ഇടുക്കി ജില്ലയിലെ ശാന്തൻപാറ മഷ്റൂംഹട്ട് ഫാം ഹൗസ് ജീവനക്കാരനായ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ കാണാതാകുന്നത്. അഞ്ച് ദിവസത്തിനുശേഷം റിജോഷിന്റെ ഭാര്യ ലിജി യെയും ഇളയകുഞ്ഞിനെയും കാണാതായി. ഒപ്പം ഫാംഹൗസ് മാനേജർ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തിൽ എ.വസീമിനെയും കാണാതായിരുന്നു. റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതവീഡിയോ, വസീം സഹോദരന് അയച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതിനിടെ ഫാംഹൗസ് വളപ്പിൽ കുഴിച്ചിട്ട റിജോഷിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതിനും വിവരം മറച്ചുവെച്ചതിനും വസീമിന്റെ സഹോദരൻ ഫഹദിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്ന് ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ലിജിയേയും വസീമിനേയും പിന്നീട് കുമളിയിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെയാണ് മുംബൈയിൽ നിന്നുള്ള വിഷം കഴിക്കൽ വാർത്ത എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP