Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ആറ്റിങ്ങലിൽ യുവാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊന്നത് 11 വർഷം മുമ്പത്തെ പകതീർക്കാൻ; വക്കം ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട യുവാവ് പ്രതി സന്തോഷിനെ മുമ്പ് തല്ലുകയും വെട്ടി പരിക്കേൽപിക്കുകയും ചെയ്തിരുന്നെന്ന് പൊലീസ്; പിന്നീട് സൗഹൃദത്തിൽ ആയെങ്കിലും അവസരം കിട്ടിയപ്പോൾ ബിനുവിന്റെ നേരെ പകവീട്ടി സന്തോഷ്; ഇരുവരും നിരവധി കേസുകളിലെ പ്രതികൾ

ആറ്റിങ്ങലിൽ യുവാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊന്നത് 11 വർഷം മുമ്പത്തെ പകതീർക്കാൻ; വക്കം ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട യുവാവ് പ്രതി സന്തോഷിനെ മുമ്പ് തല്ലുകയും വെട്ടി പരിക്കേൽപിക്കുകയും ചെയ്തിരുന്നെന്ന് പൊലീസ്; പിന്നീട് സൗഹൃദത്തിൽ ആയെങ്കിലും അവസരം കിട്ടിയപ്പോൾ ബിനുവിന്റെ നേരെ പകവീട്ടി സന്തോഷ്; ഇരുവരും നിരവധി കേസുകളിലെ പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: വക്കത്ത് ക്ഷേത്രോത്സവത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം വർഷങ്ങൾക്ക് മുമ്പുണ്ടായ ഏറ്റുമുട്ടലിന്റെ പകതീർക്കൽ ആയിരുന്നുവെന്ന് പൊലീസ്. കണ്ണമംഗലം ക്ഷേത്രത്തിന് സമീപം വാക്കുതർക്കത്തിനിടെയാണ് കഴിഞ്ഞദിവസം യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്. കേസിലെ പ്രതി നിലയ്ക്കാമുക്ക് പാറയടി കോണത്തുവീട്ടിൽ സന്തോഷിനെ (38) റിമാൻഡ് ചെയ്തു. മുൻ വൈരാഗ്യമാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

വക്കം റൈറ്റർവിള ചുങ്കക്കുടി വീട്ടിൽ ബിനു (37) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

ശനിയാഴ്ച രാത്രി 11.30 ഓടെ കണ്ണമംഗലത്ത് ഉത്സവത്തിനെത്തിയ ബിനുവും സന്തോഷുമായി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ച് അടിപിടിയുണ്ടായി.നിലത്തുവീണ ബിനുവിനെ സന്തോഷ് ഇഷ്ടികയ്ക്ക് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പതിനൊന്ന് വർഷം മുമ്പ് സന്തോഷിനെ ബിനു മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.അന്നത്തെ സംഭവത്തിന് ശേഷം സന്തോഷ് വക്കത്തു നിന്ന് കടയ്ക്കാവൂർ നിലയ്ക്കാമുക്ക് പറടയിലേക്ക് താമസം മാറി. ഏറെ നാൾ ശത്രുക്കളായി നടന്ന ഇരുവരും പിന്നീട് വൈരം മറന്ന് സൗഹൃദത്തിലുമായി. എന്നാൽ ഇതിന്റെ വൈരാഗ്യം മനസിൽ സൂക്ഷിച്ചിരുന്ന സന്തോഷ് അവസരം കാത്തു നടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ബിനുവിനെതിരെയും മരപ്പണിക്കാരനായ സന്തോഷിനെതിരെയും നിരവധി കേസുകൾ നിലവിലുണ്ട്. ഇൻസ്‌പെക്ടർ എസ്.ഷെരീഫ്, സബ് ഇൻസ്‌പെക്ടർ ഹനീഫാ റാവുത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് വീണ്ടുമൊരു കൊലപാതകം നടന്നത്. നഗരത്തിൽ മുന്നു കൊലപാതകങ്ങൾ നടന്നതിന് പിന്നാലെയാണ് ദിവസങ്ങളുടെ ഇടവേളയിൽ വീണ്ടും സമാന സംഭവം അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP