Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഒരു വിഷയത്തിൽ നീതി ഉറപ്പാക്കാനായി വിഷയം വിശാല ബെഞ്ച് പരിഗണിക്കുന്നതിൽ തെറ്റില്ല; ശബരിമല യുവതീ പ്രവേശന ഹർജികൾ വിശാല ബഞ്ചിന് പരിഗണിക്കുന്നതിനെ ന്യായീകരിച്ച് സുപ്രീംകോടതി  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഹർജികൾ വിശാല ബെഞ്ച് പരിഗണിക്കുന്നതിനെ ന്യായീകരിച്ച് സുപ്രീം കോടതി.

ഒരു വിഷയത്തിൽ നീതി ഉറപ്പാക്കാനായി വിഷയം വിശാല ബെഞ്ച് പരിഗണിക്കുന്നതിൽ തെറ്റില്ലെന്നാണ് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്.

വിശാല ബെഞ്ച് രൂപീകരിച്ചതിൽ അപാകതകളില്ലെന്നും മുൻപും പല കേസുകൾക്കുമായി വിശാല ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.വിശാല ബെഞ്ച് രൂപീകരണവുമായി ബന്ധപ്പെട്ട് 29 പേജുള്ള പുതിയ ഉത്തരവാണ് കോടതി പുറത്തിറക്കിയത്. വിശാല ബെഞ്ച് പരിഗണിക്കുന്നത് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിശദീകരണം.

മത, ഭാഷ, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് സംബന്ധിച്ച അവകാശത്തിലും 11 അംഗ ബെഞ്ച് വാദം കേട്ടിട്ടുണ്ടെന്നും 142 ാം അനുച്ഛേദപ്രകാരം വിശാല ബെഞ്ചിലേക്ക് ഭരണഘടനാ പരമായ ചോദ്യങ്ങൾ നൽകാമെന്ന് പറഞ്ഞ കോടതി 142ാം അനുച്ഛേദം നൽകുന്ന അധികാരം ചോദ്യം ചെയ്യാനാകില്ലെന്നും പറഞ്ഞു.

ഇതിനൊപ്പം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പരിശോധിക്കേണ്ടത് സുപ്രാധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സമ്പൂർണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP