Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഒരുക്കങ്ങളായി; നാളെ രുദ്രപൂജ; ശിവപ്രീതി നേടാൻ പൂജ നടത്തുന്നത് കുബേർ തിലക്ഷേത്രത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നതിനു മുന്നോടിയായി നാളെ രുദ്രാഭിഷേകം നടക്കും. ശിവപ്രീതിക്കായി രാമജന്മഭൂമിക്കു സമീപത്തുള്ള കുബേർ തില ക്ഷേത്രത്തിൽ നടക്കുന്ന പൂജ, ക്ഷേത്രനിർമ്മാണത്തിന്റെ തുടക്കമായി കണക്കാക്കാമെന്നു ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസിന്റെ വക്താവ് മഹന്ത് കമൽ നയൻ ദാസ് പറഞ്ഞു. രാവിലെ 8ന് ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രനിർമ്മാണത്തിനുള്ള ഭൂമി നിരപ്പാക്കൽ തുടരുന്നു.

ക്ഷേത്രനിർമ്മാണത്തിനു തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തണമെന്നാണ് ട്രസ്റ്റിൽ ഭൂരിപക്ഷത്തിന്റെയും ആഗ്രഹമെന്ന് അംഗങ്ങളിലൊരാൾ പറഞ്ഞു. ശിലാന്യാസം നേരത്തേ നടന്നതു കൊണ്ട് ഇനി നിർമ്മാണം തുടങ്ങിയാൽ മതി.

അയോധ്യയിലെ രാം ലല്ല പ്രതിഷ്ഠിച്ചിരിക്കുന്ന താൽക്കാലിക ക്ഷേത്രം 77 ദിവസത്തിനു ശേഷം ഇന്നലെ ദർശനത്തിനായി തുറന്നു. 15 മീറ്റർ അകലെ നിന്നാണു ദർശനമെന്നു മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP