Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പാക്കിസ്ഥാനിൽ നിന്നും കടത്താൻ ശ്രമിച്ചത് ആയുധങ്ങളും മയക്കുമരുന്നും; അതിർത്തിയിൽ വെച്ചുതന്നെ പിടികൂടി ബിഎസ്എഫ്

പാക്കിസ്ഥാനിൽ നിന്നും കടത്താൻ ശ്രമിച്ചത് ആയുധങ്ങളും മയക്കുമരുന്നും; അതിർത്തിയിൽ വെച്ചുതന്നെ പിടികൂടി ബിഎസ്എഫ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മുകശ്മീരിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി സുരക്ഷാ സേന. അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയത്. 58 പാക്കറ്റ് മയക്കുമരുന്നുകളും രണ്ട് തോക്കുകളുമാണ് പിടികൂടിയത്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു ഇവ. ജമ്മുകശ്മീരിലെ അർണിയയിൽ ബി എസ് എഫിന്റെ പട്രോളിങ്ങിനിടെയാണ് ഇവ പിടികൂടിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇവ എത്തിച്ചിരിക്കുന്നതെന്നാണ് ബി എസ് എഫിന് ലഭിക്കുന്ന വിവരം.

58 പാക്കറ്റ് മയക്കുമരുന്നുകളും രണ്ട് തോക്കുകളും നാല് മാഗസിനുകളുമാണ് കണ്ടെത്തിയത്. ആയുധങ്ങൾ കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പട്രോളിങിനിടെയാണ് മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയത്. തുടർന്ന് ബി എസ് എഫ് നാർകോട്ടിക് കൺട്രോൾബ്യൂറോയെ വിവരം അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP