Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

മാനവീയം വീഥി കേന്ദ്രീകരിച്ച് ലഹരി മാഫിയ സജീവം; ആരെങ്കിലും എതിർത്താൽ ഇവർ സംഘടിതമായി ഇരമ്പിയെത്തും; ഇതിലുള്ള ചിലരുമായി നയന അവസാന ദിവസങ്ങളിൽ പിണങ്ങിയിരുന്നു; ലെനിൻ രാജേന്ദ്രന്റെ ചികിൽസാ ഫണ്ടിലും ദുരൂഹത; നയനാ സൂര്യയുടെ മരണം അന്വേഷിക്കാൻ സിബിഐ എത്തിയേക്കും; അൽത്തറയിലെ മരണ സത്യം പുറത്തു വരുമോ?

മാനവീയം വീഥി കേന്ദ്രീകരിച്ച് ലഹരി മാഫിയ സജീവം; ആരെങ്കിലും എതിർത്താൽ ഇവർ സംഘടിതമായി ഇരമ്പിയെത്തും; ഇതിലുള്ള ചിലരുമായി നയന അവസാന ദിവസങ്ങളിൽ പിണങ്ങിയിരുന്നു; ലെനിൻ രാജേന്ദ്രന്റെ ചികിൽസാ ഫണ്ടിലും ദുരൂഹത; നയനാ സൂര്യയുടെ മരണം അന്വേഷിക്കാൻ സിബിഐ എത്തിയേക്കും; അൽത്തറയിലെ മരണ സത്യം പുറത്തു വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയുടെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടേക്കും. മരണ കാരണം ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായില്ലെങ്കിൽ സിബിഐ. വരും. ശാസ്ത്രീയ തെളിവുകൾ നശിപ്പിക്കപ്പെട്ട കേസിന്റെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. എന്നാൽ, കേസ് തെളിയിക്കാൻ കഴിയുമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ അന്വേഷണച്ചുമതലയുള്ള എസ്‌പി: മധുസൂദനൻ അടക്കമുള്ളവർ ആത്മവിശ്വാസമാണു പ്രകടിപ്പിച്ചത്. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞാൽ കേസ് സിബിഐയെ ഏൽപ്പിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു.

നയന സൂര്യയുടെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഫൊറൻസിക് മേധാവി കെ.ശശികല രംഗത്തു വന്നിരുന്നു. കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും 'ആത്മഹത്യയെന്ന് നിഗമനം' എന്നൊരു മൊഴി പൊലീസിനു നൽകിയിട്ടില്ലെന്നും കെ.ശശികല പറഞ്ഞു. 'ശശികലയുടെ നിഗമനം ആത്മഹത്യയെന്നായിരുന്നു' എന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇത് തെറ്റാണെന്നും അവർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള ആലോചന. രാഷ്ട്രീയ തീരുമാനം ഇക്കാര്യത്തിൽ ഉണ്ടായി എന്നാണ് സൂചന.

മാനവീയം വീഥി കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ട്. ആരെങ്കിലും എതിർത്താൽ ഇവർ സംഘടിതമായി ഇരമ്പിയെത്തുകയാണു പതിവ്. ഇതിലുള്ള ചിലരുമായി നയന അവസാന ദിവസങ്ങളിൽ പിണങ്ങിയിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഒരാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കാര്യവും നയന ഉറ്റ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. നയനയുടെ ഫോൺകോളുകൾ പോലും പരിശോധിക്കാതെയാണ് മ്യൂസിയം പൊലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഈ കേസാണ് സിബിഐയ്ക്ക് നൽകാൻ സാധ്യത തെളിയുന്നത്. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ലാപ്ടോപ്പിലെ ഡേറ്റ പൂർണമായും നശിപ്പിച്ച നിലയിലും മൊബൈൽ ഫോണിലെ സന്ദേശങ്ങൾ മായ്ച്ച നിലയിലുമായിരുന്നു വീട്ടുകാർക്ക് മടക്കി നൽകിയത്. കേസിന്റെ പ്രാഥമിക ഫയലുകൾ ഇനിയും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടില്ലെന്നും സൂചനയുണ്ട്. സംവിധായകൻ ലെനിൻ രാജേന്ദ്രൻ അസുഖബാധിതനായ സമയത്ത് ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ പ്രേമികളും ചേർന്ന് 40 ലക്ഷം രൂപ സ്വരൂപിച്ചിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കിട്ടിരുന്നതായി വിവരമുണ്ട്.

ഇതും മരണവുമായി ബന്ധമുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതിവേഗം നടപടികൾ പൂർത്തിയാക്കും. അന്വേഷണത്തിന് പ്രതിസന്ധിയുണ്ടായാൽ സിബിഐയ്ക്ക് കൈമാറും. മരിക്കുന്നതിന് ഒരാഴ്ച മുൻപ് നയനാ സൂര്യയ്ക്ക് മർദനമേറ്റിരുന്നെന്ന് അടുത്ത സുഹൃത്തുകൾ പറയുന്നു. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ക്രമക്കേട് ചർച്ചയാക്കിയതാണ് കാരണം. മുഖം നീലിച്ചുകിടക്കുന്നതു ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് ഇക്കാര്യം ചോദിച്ചപ്പോൾ നയന ആദ്യം ഒഴിഞ്ഞുമാറി. ഒരാൾ തന്നെ അടിക്കുകയായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തി. നയനയെ 2019 ഫെബ്രുവരി 24 ന് മരിച്ച നിലയിൽ കണ്ടെത്തിയ ആൽത്തറ ജങ്ഷന് സമീപത്തെ വാടക വീട്ടിൽവച്ചായിരുന്നു മർദനം.

2019 ഫെബ്രുവരി 23നാണ് നയനയെ ആൽത്തറ ജംക്ഷനിലുള്ള വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയായി കണക്കാക്കി കേസ് പൊലീസ് അവസാനിപ്പിച്ചു. എന്നാൽ നയനയുടെ കഴുത്തിലും ശരീരഭാഗങ്ങളിലും ക്ഷതമുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നയനയുടെ സുഹൃത്തുക്കളുടെ ഇടപെടലിൽ ഇതു വാർത്ത ആയതോടെയാണു കേസ് പുനരന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP