Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

പോപുലർ ഫ്രണ്ട് ആർ.എസ്.എസിനെ പ്രതിരോധിക്കുന്ന സംഘടന; ദേശവിരുദ്ധരെന്ന് വിളിക്കുന്നതെന്തിന്: വിവാദ പ്രസ്താവനയുമായി ആർ.ജെ.ഡി ബിഹാർ അധ്യക്ഷൻ

പോപുലർ ഫ്രണ്ട് ആർ.എസ്.എസിനെ പ്രതിരോധിക്കുന്ന സംഘടന; ദേശവിരുദ്ധരെന്ന് വിളിക്കുന്നതെന്തിന്: വിവാദ പ്രസ്താവനയുമായി ആർ.ജെ.ഡി ബിഹാർ അധ്യക്ഷൻ

സ്വന്തം ലേഖകൻ

പട്‌ന: പോപുലർ ഫ്രണ്ടിനെ പിന്തുണച്ച് രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി) ബിഹാർ അധ്യക്ഷൻ ജഗദാനന്ദ് സിങ്. ആർ.എസ്.എസിനെ പ്രതിരോധിക്കാനും മുസ്‌ലിംകളെ സംരക്ഷിക്കാനും വേണ്ടി രൂപവത്കരിച്ച പോപുലർ ഫ്രണ്ടിനെ എന്തിനാണ് ഭീകരരെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ആർ.എസ്.എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനതയെ സംരക്ഷിക്കാൻ സംഘടന രൂപവത്കരിക്കുമ്പോൾ അവരെ എന്തിനാണ് ദേശവിരുദ്ധരെന്നും കലാപകാരികളെന്നും വിളിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകൾ പാക്കിസ്ഥാനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തിനാണ്. സുരക്ഷ ഏജൻസികൾ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർ.എസ്.എസ് അംഗങ്ങളോ ഹിന്ദുക്കളോ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജഗദാനന്ദ് സിങ്ങിന്റെ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തി. ദേശവിരുദ്ധരെ പിന്തുണച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം, ബിജെപിയും ആർ.ജെ.ഡിയും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP