Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

വട്ടിയൂർക്കാവിന്റെ മനസ്സിലെന്ത്? മൂന്നാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തേക്ക് വിജയക്കൊടി പാറിക്കാൻ വി കെ പ്രശാന്തിന് സാധിക്കുമോ? വോട്ടർമാരുടെ മനസ്സറിയാൻ മണ്ഡലത്തിൽ രഹസ്യ സർവേയുമായി സിപിഎം; രഹസ്യ സ്‌ക്വാഡിൽ അംഗങ്ങളായി കേരള സർവകലാശാലയിലും കാര്യവട്ടം ക്യാംപസിലും പഠിക്കുന്ന വിദ്യാർത്ഥികളും ഡിവൈഎഫ്‌ഐ നേതാക്കളും; വോട്ടർമാരുടെ മനസ്സറിഞ്ഞ് തന്ത്രങ്ങൾ മാറ്റിപ്പിടിക്കാനും തീരുമാനം

വട്ടിയൂർക്കാവിന്റെ മനസ്സിലെന്ത്? മൂന്നാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തേക്ക് വിജയക്കൊടി പാറിക്കാൻ വി കെ പ്രശാന്തിന് സാധിക്കുമോ?  വോട്ടർമാരുടെ മനസ്സറിയാൻ മണ്ഡലത്തിൽ രഹസ്യ സർവേയുമായി സിപിഎം; രഹസ്യ സ്‌ക്വാഡിൽ അംഗങ്ങളായി കേരള സർവകലാശാലയിലും കാര്യവട്ടം ക്യാംപസിലും പഠിക്കുന്ന വിദ്യാർത്ഥികളും ഡിവൈഎഫ്‌ഐ നേതാക്കളും; വോട്ടർമാരുടെ മനസ്സറിഞ്ഞ് തന്ത്രങ്ങൾ മാറ്റിപ്പിടിക്കാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവ് ലോക്‌സഭാ മണ്ഡലത്തിൽ ഇക്കുറി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു സിപിഎം എങ്കിൽ ഇക്കുറി അത് തിരുവനന്തപുരം മേയർ വി കെ പ്രശാന്തിലൂടെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്താനാണ് നീക്കം. അതിന് വേണ്ടി ചിട്ടയായ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ സിപിഎം നടത്തുന്നത്. പ്രളയകാലത്ത് മേയർ ചെയ്ത സഹായങ്ങളും മറ്റും പ്രചരണ വിഷയം ആക്കുമ്പോൾ തന്നെ മണ്ഡലത്തിന്റെ മനസ്സറിഞ്ഞ് അതിന് അനുസരിച്ച് കാര്യങ്ങൾ മാറ്റാനുള്ള ശ്രമങ്ങളും സിപിഎം നടത്തുന്നുണ്ട്. ഇതിനായി വോട്ടർമാരുടെ മനസ്സറിയാന് രഹസ്യ സർവേ നടത്തുകയാണ് സിപിഎം.

ബസുകൾ,ചായക്കടകൾ തുടങ്ങി ജനങ്ങൾ ഒത്തുചേരുന്ന പ്രദേശങ്ങളിൽ നിന്നാണ് മണ്ഡലത്തിന്റെ ട്രെൻഡ് സിപിഎം മനസിലാക്കുന്നത്. മണ്ഡലത്തിനും ജില്ലക്കും പുറത്തുള്ള പ്രവർത്തകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കോർപറേഷൻ തിരഞ്ഞെടുപ്പിനുപരിയായി രാഷ്ട്രീയപോരാട്ടം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ ആസൂത്രണം വേണമെന്നാണ് പാർട്ടി നിർദ്ദേശം. ഇതിനെ തുടർന്നാണ് മണ്ഡലത്തിന്റെ ട്രെൻഡും സ്ഥാനാർത്ഥിയോടുള്ള സമീപനവും മറ്റു സ്ഥാനാർത്ഥികളോടുള്ള താല്പര്യവും മനസിലാക്കാൻ സിപിഎം തീരുമാനിച്ചത്.

ജനങ്ങൾ ഒന്നിച്ചുകൂടുന്ന പ്രദേശങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ ശ്രദ്ധിക്കാനാണ് പാർട്ടി കേഡർമാരെ നിയോഗിച്ചിട്ടുള്ളത്. ബസുകൾ,ചായക്കടകൾ തുടങ്ങി ജനങ്ങൾ ഒത്തുചേരുന്ന പ്രദേശങ്ങളിൽ നിന്നാണ് കാര്യങ്ങൾ മനസിലാക്കേണ്ടത്. മണ്ഡലത്തിനും ജില്ലക്കും പുറത്തു നിന്നുള്ള പ്രവർത്തകർ ഓരോ മേഖലയിലെയും ട്രൻഡുകൾ നേരിട്ട് മണ്ഡലത്തിന്റെ ചുമതലയുള്ള വി ശിവൻകുട്ടിക്ക് കൈമാറും. കേരള സർവകലാശാലയിലും കാര്യവട്ടം ക്യാംപസിലും പഠിക്കുന്ന വിദ്യാർത്ഥികളും ഡിവൈഎഫ്ഐ നേതാക്കളും സ്‌ക്വാഡിൽ അംഗങ്ങളാണ്.

വി.കെ. പ്രശാന്തിനോടുള്ള സമീപനം മനസിലാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമാണ് രഹസ്യ സർവെ എന്ന് പാർട്ടി നേതാക്കൾ സൂചിപ്പിച്ചു. നിലവിൽ പ്രചരണ രംഗത്ത് മുന്നിലെത്താൻ സിപിഎമ്മിന് സാധിച്ചെന്ന് വിലയിരുത്തലുണ്ട്. പ്രശാന്ത് സ്ഥാനാർത്ഥി ആയതോടെ മണ്ഡലത്തിൽ പാർട്ടിക്ക് മൊത്തത്തിൽ ഒരു ഉണർവ്വുണ്ടായിട്ടുണ്ട്. ഈ അവസരം പരമാവധി മുതലെടുക്കാൻ വേണ്ടത് ചെയ്യണമെന്നാണ് പാർട്ടിയുടെ നിലപാട്.

തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി വിജയിക്കുന്നതിന് ഇതു സഹായകരമാകുമെന്ന് പാർട്ടി വിലയിരുത്തുന്നു. എന്നാൽ പാർട്ടി നേതാക്കളുടെ മുകളിലുള്ള നിരീക്ഷണമാണിതെന്ന വിലയിരുത്തൽ പാർട്ടിയിലെ ഒരു വിഭാഗത്തിൽ ശക്തമാണ്. രാഷ്ട്രീയത്തിൽ പെട്ടെന്ന് ഉയർന്നുവന്ന വി.കെ.പ്രശാന്തിനെ എതിരെ ചിലർ പ്രവർത്തിച്ചേക്കുമെന്ന് പാർട്ടിക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും രഹസ്യ സർവേയിലൂടെ ലക്ഷ്യം വെക്കുന്നു.

അതേസമയം വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ജോലികൾക്കായി കോർപ്പറേഷനിലെ ഇടതുപക്ഷ ജീവനക്കാരെ കുത്തിനിറയ്ക്കുന്നതിന് എതിരെ പരാതിയും ഉയർന്നിരുന്നു. കോർപ്പറേഷൻ മേയർ വി.കെ പ്രശാന്ത് ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തിൽ സെക്ടർ ഓഫീസർമാരായി നിയമിക്കപ്പെട്ട 20 പേരിൽ 10 പേരും സെക്ടർ അസിസ്റ്റന്റുമാരായി നിയമിക്കപ്പെട്ട 20 പേരിൽ 10 പേരും കോർപ്പറേഷനിലെ അറിയപ്പെടുന്ന ഇടതുപക്ഷ സംഘടനാ പ്രവർത്തകരാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകിയിരുന്നു.

മോഹൻകുമാരാണ് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി. മണ്ഡലം നിലനിർത്താൻ വേണ്ടി കെ മുരളീധരനെയും ശശി തരൂരിനെയും അടക്കം പ്രചരണ രംഗത്തിറക്കി കൊണ്ടാണ് കോൺഗ്രസ് രംഗം കൊഴുപ്പിക്കുന്നത്. ഉമ്മൻ ചാണ്ടി കൂടി വരും ദിവസങ്ങളിൽ സജീവമാകും. ബിജെപി സ്ഥാനാർത്ഥിയായി എസ് സുരേഷ് രംഗത്തെത്തിയതോടെ മണ്ഡലത്തിൽ ബിജെപിയുടെ സംഘടനാ സംവിധാനം മികച്ച വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP