Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

പാമ്പ് വിഷബാധ സമ്മേളനം അമൃതയിൽ നടന്നു

പാമ്പ് വിഷബാധ സമ്മേളനം അമൃതയിൽ നടന്നു

സ്വന്തം ലേഖകൻ

കൊച്ചി : പാമ്പ് വിഷബാധയെകുറിച്ചുള്ള ഓൺലൈൻ സമ്മേളനം അമൃതയിൽ നടന്നു.പാമ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും പാമ്പ് കടിയേറ്റാൽ സാധാരണക്കാർ ഉടനടി ചെയ്യേണ്ട പ്രാഥമിക ശിശ്രൂഷകളെകുറിച്ചും ബോധവത്കരണം അനിവാര്യമാണെന്നും സമ്മേളനം ചൂണ്ടികാണിച്ചു.

ഇന്ത്യയിൽ കാണപ്പെടുന്ന വിവിധതരംവിഷപാമ്പുകളും അതിന്റെ വിഷഘടനാ ചികിത്സാരീതികളും ചർച്ചചെയ്തു.ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ആസ്‌ത്രേലിയ, യു.കെ, യു. എസ്. എ, വെസ്റ്റ് ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ പാമ്പ് വിഷ ചികിത്സാ വിദഗ്ദർ അവരുടെ അനുഭവങ്ങൾ പങ്കുവെ
ച്ചു. പാമ്പ് വിഷ ചികിത്സയിൽ കൂടുതൽ ഗവേഷണങ്ങൾ അനിവാര്യമാണെന്നും പലഘടകങ്ങളിലായി വിഘടിച്ചു നിൽക്കുന്ന വിഷചികിത്സാ മേഖലയെ ഏകോപിപ്പിച്ച് സമന്യയചികിത്സാരീതി അനിവാര്യമാണെന്നും അമൃതയിലെ എമർജൻസിവിഭാഗം തലവൻഡോ. കെ.പി ഗിരീഷ്‌കുമാർ അഭിപ്രായപ്പെട്ടു.

ഡോ. ജയദീപ് മേനോൻ, ഡോ.ജോസഫ് കെ. ജോസഫ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. പാമ്പ്കടി ചികിത്സയിൽസംയോജിത ചികിത്സാരീതിയും നൂതനസംവിധാനങ്ങളും അമൃതയിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP