Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തേജോവധം ചെയ്യാനുമാണ് ബാലയുടെ ആരോപണം; മകളെ ബാലയെ കാണിക്കാതിരുന്നിട്ടില്ല; പോക്‌സോ കേസും കൊടുത്തിട്ടില്ല; വിവാഹമോചന ഉടമ്പടി ലംഘിച്ചാൽ നിയമപരമായി നീങ്ങും; ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത സുരേഷ്

താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തേജോവധം ചെയ്യാനുമാണ് ബാലയുടെ ആരോപണം; മകളെ ബാലയെ കാണിക്കാതിരുന്നിട്ടില്ല; പോക്‌സോ കേസും കൊടുത്തിട്ടില്ല; വിവാഹമോചന ഉടമ്പടി ലംഘിച്ചാൽ നിയമപരമായി നീങ്ങും; ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത സുരേഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാഹമോചനം കഴിഞ്ഞെങ്കിലും, നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പോര് തുടരുകയാണ്. സോഷ്യൽ മീഡിയ വഴി ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയാണ്. ഏറ്റവുമൊടുവിൽ, തന്റെ മകളെ തന്നിൽ നിന്ന് അമൃത സുരേഷും കുടുംബവും അകറ്റുകയാണെന്ന് ആരോപിച്ച് നടൻ ബാല രംഗത്ത് എത്തിയിരുന്നു,

എല്ലാ രണ്ടാം ശനിയാഴ്ചയും വിശേഷ ദിവസങ്ങളിലും മകളെ തന്നെ കാണിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും മകളെ തന്നിൽ നിന്നും മറച്ചുപിടിക്കുകയാണെന്ന് ബാല ആരോപിച്ചു. മകളോട് അച്ഛന്റെ പേര് ചോദിച്ചാൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ ബ്രെയിൻവാഷ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമൃത സുരേഷിനും കുടുംബത്തിനുമെതിരെ ബാല ഗുരുതര ആരോപണം ഉന്നയിച്ചത്. ബാലയുടെ ആരോപണത്തിന് മറുപടിയുമായി അമൃത സുരേഷ് തന്റെ അഭിഭാഷകർക്കൊപ്പം വീഡിയോ സന്ദേശം നൽകി.

മകൾ അവന്തികയെ ബാലയെ കാണിക്കാതിരുന്നിട്ടില്ല. കോടതി പറഞ്ഞതിൽ ഒരു വിട്ടുവീഴ്‌ച്ചയും നടത്തിയിട്ടില്ലെന്നും അമൃത പറഞ്ഞു.വിവാഹ മോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മിൽ തുടർന്നുള്ള ജീവിതങ്ങളിൽ ഇടപെടില്ല എന്നായിരുന്നു ധാരണം. മാധ്യമങ്ങളിൽ സ്വകാര്യ വിവരങ്ങൾ ചർച്ച ചെയ്യില്ല എന്നും കരാറിൽ ഏർപ്പെട്ടിരുന്നു എന്നും അഭിഭാഷകർ പറഞ്ഞു. ഈ കരാർ ലംഘിച്ചുകൊണ്ടാണ് ബാല പല ആരോപണങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നത്.

തനിക്കെതിരെ പോക്സോ കേസ് നൽകിയെന്ന ബാലയുടെ ആരോപണവും അമൃത നിഷേധിച്ചു. ബാല ആരോപിച്ചിരുന്നു. പോക്സോ കേസ് നൽകിയാൽ ഉടനടി നടപടിയുണ്ടാകേണ്ടതാണെന്നും അഭിഭാഷകർ അറിയിച്ചു. അവന്തികയുടെ സോൾ കസ്റ്റഡി തനിക്കാണ്. മകളുടെ ജീവിത ചെലവുകൾ വഹിക്കില്ലെന്ന് ബാല പറഞ്ഞിട്ടുണ്ടെന്നും അമൃത സുരേഷ് വ്യക്തമാക്കി. ഉപാധികൾ അനുസരിച്ച് കുഞ്ഞിനെ എല്ലാ രണ്ടാം ശനിയാഴ്ചയും അമൃതയോ അവരുടെ അമ്മയോ കോടതിയിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് മണിവരെ അച്ഛനെ കാണിക്കാൻ അവസരമുണ്ട്. അങ്ങനെ ആദ്യമായി കൊണ്ടുപോയപ്പോൾ ബാല കുഞ്ഞിനെ കാണാനെത്തിയില്ലെന്നും അമൃത അറിയിച്ചു.

താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തേജോവധം ചെയ്യാനും മാത്രമാണ് ബാലയുടെ ആരോപണം. കോമ്പ്രമൈസ് പെറ്റീഷൻ പ്രകാരം 25 ലക്ഷം രൂപ അമൃതയ്ക്ക് നൽകിയിട്ടുണ്ട്. കൂടാതെ അവന്തിക എന്ന മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷൻ പ്രകാരം കുഞ്ഞിനെ വളർത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കുമെന്ന് പറയുന്നില്ല.

അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്. മൈനർ ആയ കുഞ്ഞിന്റെ കാര്യങ്ങൾ ഒന്നിലും ബാല ഇടപെടില്ല എന്നും പറയുന്നുണ്ട്. ഇനിയും ഉടമ്പടി പ്രകാരം പറഞ്ഞ കാര്യങ്ങളിൽ ലംഘനമുണ്ടായാൽ നിയമപരമായി നേരിടാൻ അഭിഭാഷകർക്ക് അമൃത അനുവാദം നൽകിയിട്ടുണ്ടെന്നും വീഡിയോയിൽ അഭിഭാഷകർ പറയുന്നു.

ബാലയുടെ ആരോപണം

'മകൾക്ക് കോവിഡ് ബാധിച്ചെന്ന് പറഞ്ഞ് ഒരു ദിവസം വിളിച്ചിരുന്നു. എന്നാൽ എന്താണ് അവസ്ഥ, ഏത് ആശുപത്രിയിലാണ് എന്ന കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ഒരു ഭിക്ഷക്കാരനെ പോലെ തുടരെ തുടരെ വിളിച്ചു. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞപ്പോഴാണ് എന്നെ തിരിച്ചു വിളിച്ചത്. പിന്നീട് ഞാൻ ദേഷ്യപ്പെട്ട് പറഞ്ഞ ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്. ഏത് മനുഷ്യനും ലിമിറ്റ് വിട്ടുപോകുന്ന ഒരു സമയമുണ്ട്. എന്നെ എന്തിനാണ് അവർ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്. എന്റെ പിറന്നാൾ ദിവസം പാപ്പു വിളിച്ച് ഹാപ്പി ബർത്ത്‌ഡേ അപ്പാ എന്ന് പറഞ്ഞാൽ എനിക്ക് എന്ത് സന്തോഷമാകും. അതിൽ അവർക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്. എന്റെ മകളെ കാണിക്കാതെ വച്ചിരിക്കുകയാണ്. ആറ് വർഷം കോടതി കയറിയിറങ്ങിയാണ് ഈ വിധി നേടിയെടുത്തത്. എന്നെ കാണിച്ചാൽ എന്റെ സ്‌നേഹം മനസിലാക്കി അവൾ എന്റടുത്തേക്ക് വരുമെന്ന് പേടിച്ചാണ് അവർ കാണിക്കാത്തത്. മകളെ അവർ ബ്രെയിൻ വാഷ് ചെയ്യുകയാണ്. ഞാൻ ആണ് അവളുടെ യഥാർത്ഥ അച്ഛൻ. മകൾക്ക് ആശയക്കുഴപ്പമാണ്. ഈ വേദനയൊന്നും ആർക്കും മനസിലാകില്ല. എനിക്കെതിരെ പോക്‌സോ കേസ് കൊടുത്തവരാണ്. എന്നാൽ കോടതി ആ കേസ് എടുത്തില്ല'- ബാല പറഞ്ഞു.

ബാലയുടെ പ്രതികരണം വരും മുമ്പ് അദ്ദേഹം നേരത്തെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അമൃതക്കെതിരെ സൈബർ ആക്രമണം കടുത്തിരിക്കയാണ്. ഇതേക്കുറിച്ചു പ്രതികരിച്ചു സഹോദരി അഭിരാമി സുരേഷ് രംഗത്തുവന്നു. ബാല അടുത്തിടെ അമൃതയെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങളും തുറന്നുപറച്ചിലുകളുമാണ് ഇതിനു കാരണം. ബാലയുടെ പരാമർശത്തെ വളച്ചൊടിച്ചും അമൃതയെ അധിക്ഷേപിച്ചും നിരവധി യുട്യൂബ് ചാനലുകൾ വാർത്തകൾ നൽകുന്നുണ്ട്. തുടർന്ന് അമൃതയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായപ്പോൾ പ്രതികരണവുമായി അഭിരാമി രംഗത്തെത്തിയിരിക്കുകയാണ്.

വിവാഹമോചനത്തിന്റെ പേരിൽ കഴിഞ്ഞ പത്തുവർഷമായി തങ്ങളുടെ കുടുംബത്തിന്റെ വിശേഷദിവസങ്ങളെല്ലാം നശിപ്പിക്കപ്പെടുകയാണെന്നും തന്റെ സഹോദരിയെ മൂന്നാംകിടക്കാരി ആക്കുന്ന പ്രവൃത്തിയാണ് ചിലർ നടത്തുന്നതെന്നും അഭിരാമി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരുപാട് കാലം മൗനം പാലിച്ചെന്നും അച്ഛന്റെ മരണ ശേഷവും തുടരുന്ന ഈ വേട്ടയാടൽ വേദനിപ്പിക്കുന്നുവെന്നും അഭിരാമി പറഞ്ഞു. എന്നിട്ടും സൈബർ ആക്രമങ്ങൾക്കും ചർച്ചകൾക്കും അവസാനമില്ലാതായതോടെ വീണ്ടും ഒരു പ്രതികരണക്കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP