Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

നായ്ക്കളുടെ ആക്രമണം 53 കാരൻ കൊല്ലപ്പെട്ടു

നായ്ക്കളുടെ ആക്രമണം 53 കാരൻ കൊല്ലപ്പെട്ടു

പി.പി. ചെറിയാൻ

ഗാൽവസ്റ്റൺ (ടെക്സസ്): നായ്ക്കൾ ആക്രമിച്ചതിനെ തുടർന്ന് ടെക്സസ് ഗാൽവസ്റ്റൺ കൗണ്ടിയിൽ 53 കാരൻ കൊല്ലപ്പെട്ടു. മാർച്ച് 13 ബുധനാഴ്ചയായിരുന്നു സംഭവമെന്ന് കൗണ്ടി ഷെറിഫ് ഹെൻട്രി അറിയിച്ചു. മറ്റൊരു വീട്ടിൽ വളർത്തുന്ന മൂന്ന് നായ്ക്കളാണ് ആക്രമണം നടത്തിയത്.

സാന്റാഫി ഹൈലാന്റ് റോഡ് 5600 ബ്ലോക്കിലെ ഒരു കുടുംബാംത്ത് വച്ചായിരുന്നു അമ്പത്തി മൂന്നുകാരനെ മൂന്ന് നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. സംഭവം കണ്ടു നിന്ന കുടുംബാംഗം ഓടി സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യഥാർഥ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അറിയാനാകു എന്ന് ഓഫിസർ പറഞ്ഞു.

മൂന്നു നായ്ക്കളെയും ടെക്സസ് സിറ്റി എആർ ഷെൽട്ടറിലേക്ക് മാറ്റി. നായ്ക്കളെ പ്രകോപിച്ചതെന്തെന്ന് കണ്ടെത്തണമെന്നും, ഉടമസ്ഥനെതിരെ കേസ്സെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കൗണ്ടി ഓഫിസർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP