Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ ജനുവരി 25-നു ഷിക്കാഗോയിൽ, വി.ടി ബൽറാം എംഎൽ.എ ഉദ്ഘാടനം ചെയ്യും

ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ ജനുവരി 25-നു ഷിക്കാഗോയിൽ, വി.ടി ബൽറാം എംഎൽ.എ ഉദ്ഘാടനം ചെയ്യും

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിഒന്നാമതു റിപ്പബ്ലിക് ദിനാഘോഷങ്ങൾ മൗണ്ട് പ്രോസ്പെക്ടയിലുള്ള സി. എം. എ ഹാളിൽ ജാനുവരി 25-നു ശനിയാഴ്ച 6 മണിക്ക് വിപുലമായി നടത്തപ്പെടുന്നു .സ്വതന്ത്ര ഭാരതത്തിനുവേണ്ടി ചിന്തിയ ഓരോതുള്ളി ചോരയ്ക്കും, രണാങ്കണത്തിൽ പൊലിഞ്ഞുവീണ ഓരോ ജീവനും നമ്മുടെ കൂപ്പുകൈകൾ സമർപ്പിക്കാം ..

ഷിക്കാഗോയിലെ കോൺഗ്രസ് നേതാക്കളും അനുഭാവികളും ജനാധിപത്യ വിശ്വാസികളും ഒന്നുചേർന്ന് നടത്തപ്പൈടുന്ന പ്രസ്തുത സമ്മേളനത്തിൽ വി. ടി. ബൽറാം എംഎൽഎ ഇന്ത്യൻ ദേശീയ പതാക ഉയർത്തും.

ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും പ്രവാസി സമൂഹത്തിനു പകർന്നു നൽകാനും ജനങ്ങൾക്കിടയിലുള്ള ഒത്തൊരുമയും ഐകവും ശക്തിപ്പെടുത്താനും പരിപാടി ലഷ്യമിടുന്നു .മാതൃ രാജ്യത്തിന്റെ മതേതരത്വവും ജനാധിപധ്യവും ആഗോളതലത്തിൽ ശ്രദ്ധനേടിയതാണ് .വിവിധ സംസ്‌കാരങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരം നിലനിർത്തുന്നതിനും ജാതി മത വർഗ വര്ണങ്ങൾക്കതീതമായി ഇന്ത്യക്കാരൻ എന്ന ഒറ്റ മനസ് രൂപപ്പെടുത്തുവാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കത്ത് സൂക്ഷിക്കാനും പ്രചോദനമായിരിക്കും പ്രസ്തുത സമ്മേളനം.

ഷിക്കാഗോയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക് : ഡോ :സാൽബി പോൾ ചേന്നോത്ത് (847 800 3570), പ്രൊഫ തമ്പി മാത്യു (847 226 5486), സിനു പാലക്കത്തടം (847 529 4607), ലൂയി ഷിക്കാഗോ (312 810 5275), ജെയ്ബു കുളങ്ങര (773 792 2117),റിൻസി കുര്യൻ (773 510 2661).സിനു പാലക്കാത്തടം അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP