Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കവി മുരുഗൻ കാട്ടാക്കട കാവ്യാമൃതത്തിൽ പങ്കെടുക്കും

കവി മുരുഗൻ കാട്ടാക്കട കാവ്യാമൃതത്തിൽ പങ്കെടുക്കും

പി. സി. മാത്യു

ഒക്ലഹോമ: സിൽവർ ജൂബിലിയുടെ നിറവിൽ വേൾഡ് മലയാളീ കൗൺസിൽ ഒക്ലഹോമ പ്രൊവിൻസ് സംഘടിപ്പിക്കുന്ന കാവ്യാമൃതം എന്ന കാവ്യ സന്ധ്യയിൽ പ്രശസ്ത കവിയും വിക്ടേഴ്സ് ചാനൽ ഡിറക്ടറും കൂടിയായ ശ്രീ മുരുഗൻ കാട്ടാക്കട മുഖ്യ അതിഥിയായി പങ്കെടുക്കും. ഒപ്പം തന്റെ കവിത ആലാപനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്യും.

അമേരിക്കൻ കവികളുടെ കൂട്ടത്തിൽ ശ്രദ്ധേയനായ ജോസഫ് നമ്പിമഠം കാവ്യാമൃതം പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു തന്റെ കവിത ചൊല്ലുന്നതായിരിക്കും. അദ്ദേഹത്തോടൊപ്പം അമേരിക്കൻ മലയാള സാഹിത്യത്തിന് മുതൽ കൂട്ടായ കവികളുടെ ഒരു താര നിരതന്നെ ഒരുക്കിയിരിക്കുന്നു. മാലിനി എന്ന നാമത്തിൽ അറിയപ്പെടുന്ന നിർമലാ ജോസഫ്, ബീട്രിസ് ബിന്ദു എന്നറിയപ്പെടുന്ന ബിന്ദു ടി. ജി., സന്തോഷ് പാലാ, സൂസൻ വി. ജോൺ, പി. സി. മാത്യു മുതലായവർ തങ്ങളുടെ കവിതകൾ തനതായ ശൈലിയിൽ അവതരിപ്പിക്കുന്നതായിരിക്കും. സമയം അനുവദിക്കുമെങ്കിൽ കൂടുതൽ പങ്കാളിത്തം പരിപാടിയിൽ പങ്കെടുക്കുന്ന മറ്റു കവികൾക്ക് കൊടുക്കുന്നതായിരിക്കുമെന്നു മോഡറേറ്റർ കൂടിയായ പ്രൊവിൻസ് മുൻ ചെയർമാൻ എബ്രഹാം ജോൺ മുണ്ടകത്തിൽ അറിയിച്ചു.

പരിപാടിയിലേക്ക് കാവ്യാസ്വാദകരെയും സാഹിത്യകാരന്മാരെയും സാഹിത്യ സ്‌നേഹികളെയും സാദരം ക്ഷണിക്കുന്നതായി ചെയർമാൻ പുന്നൂസ് തോമസ്, പ്രസിഡന്റ് കുരിയൻ സക്കറിയ, സെക്രട്ടറി സിഞ്ചു തോമസ്, ട്രെഷറർ ജെറി ജോർജ് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയണൽ നേതാക്കൾ പരിപാടിയുടെ വിജയത്തിനായി ആശംസകൾ നേർന്നു.

അമേരിക്കയിലെ മറ്റു പ്രൊവിൻസുകളിൽപെടുന്ന ഭാരവാഹികളും അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നതോടൊപ്പം സാഹിത്യകാരന്മാരെ പരിപാടിയിൽ പങ്കെടുപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യണ്ടതാണെന്നു റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ, ട്രഷറർ ഫിലിപ്പ് മാരേട്ട്, വൈസ് പ്രെസിഡന്റുമാരായ എൽദോ പീറ്റർ, റോയി മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു.

പങ്കെടുക്കേണ്ടതായ സൂം മീറ്റിങ് നമ്പർ 849 5895 2948 പാസ് വേർഡ് 882093.

ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

എബ്രഹാം ജോൺ 4058214902
സാബു തലപ്പാല 4058500011

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP